ബ്രസീല്‍ ജേതാക്കളായത് അഞ്ച് തവണ; ഇതുവരെ ലോക കപ്പ് നേടിയ രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാം

  ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം വീറും വാശിയുമേറിയ ഫൈനലിനായിരുന്നു 2022- ലെ ഖത്തര്‍ ലോകകപ്പ് ലോകം സാക്ഷ്യം വഹിച്ചത്. അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി മൂന്നാം കിരീടം നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി മാറി. അര്‍ജന്റീന 2026 ലോകകപ്പിലും കിരീടമോഹികളായി തന്നെയാണ് എത്തുന്നത്. 2022 ലേത് പോലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡുമായി എത്തുന്ന ലോക ചാമ്പ്യന്മാര്‍ക്കിത് നാലാം കിരീടത്തിലേക്കുള്ള അവസരമാണ്. അഞ്ച് തവണ കപ്പെടുത്ത ബ്രസീലും തെക്കെ അമേരിക്കയില്‍ നിന്നുള്ള…

Read More

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ‘ഫ്രീസർ തകരാർ’; മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികാരനാണ് ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം…

Read More

കാലവര്‍ഷം: വയനാട്ടിൽ 14.18 കോടി രൂപയുടെ കൃഷി നാശം

കൽപ്പറ്റ:ശക്തമായ കാലവര്‍ഷത്തില്‍ വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുരുമുളക് കര്‍ഷകര്‍ക്കാണ്. 180 ഹെക്ടര്‍ സ്ഥലത്തെ 62082 കുരുമുളക് വളളികള്‍ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്. നാശനഷ്ടത്തില്‍ രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടര്‍ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയില്‍ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്….

Read More

ഇടതു മുന്നണി വിടാനില്ല; കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ‌ തുടരും

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതിനൊന്നരയോടെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കും.അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവർത്തിക്കുകയാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാർട്ടിയിൽ…

Read More

ഇന്ന് കർഷകർ ജയ്‌പുർ ദേശീയപാതയിൽ ഉപരോധ സമരം നടത്തും

ഡൽഹി: സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ, കർഷകസംഘടനകൾ എന്നിവർ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജയ്‌പുർ ദേശീയപാത ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്‌പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള…

Read More

ഹിജാബ് വിവാദം: യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകം, കോടതി വിധി അംഗീകരിക്കുമെന്ന് അമിത് ഷാ

  ഹിജാബ് വിവാദത്തിൽ കോടതി വിധി അംഗീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ഇതാദ്യമായാണ് ആഭ്യന്തര മന്ത്രി പ്രതികരിക്കുന്നത്. സ്‌കൂൾ യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനാ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു അതേസമയം കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവെച്ചു. തുംകൂർ ജെയ്ൻ പി യു കോളജിലെ അധ്യാപികയായ ചാന്ദ്‌നിയാണ് രാജിവെച്ചത്. പ്രിൻസിപ്പൽ വിളിച്ച് ഹിജാബ്…

Read More

‘സമാനചിന്താഗതിക്കാർ ഒന്നിക്കണം’; ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി, SNDP യോഗം മുഖപത്രത്തിൽ ലേഖനം

എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്ന് SNDP യോഗം മുഖപത്രമായ യോഗനാദത്തിൽ ലേഖനം. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ നടത്തുന്നത്. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ്…

Read More

ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം: സിഐ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് അന്നത്തെ ഡിജിപി. അഭിലാഷിനെ പിരിച്ചുവിടാനുള്ള തീരുമാനം ശമ്പള വര്‍ധന തടയലായി ഒതുക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ്. പിരിച്ചുവിടാനുള്ള കമ്മിഷണറുടെ നോട്ടീസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിജിപിയുടെ തീരുമാനം. സിഐ അഭിലാഷ് ഡേവിഡ് തന്നെ മനപൂര്‍വം മര്‍ദിച്ചുവെന്നായിരുന്നു ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എംപി ആരോപിച്ചിരുന്നത്. പൊലീസില്‍ നിന്ന് ഇയാള്‍ പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ ആളാണെന്നും ഷാഫി…

Read More

വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ…

Read More