മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; സര്‍ക്കാരിനെതിരേ കേസുമായി കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ കേസുമായി കുടുംബം രംഗത്ത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണു രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. ചികില്‍സ നല്‍കാന്‍ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികില്‍സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാവേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മദ്…

Read More

കൊച്ചി മെട്രോ തൈക്കുടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. പേട്ട മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയ്ൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, പി ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉടൻ അന്തിമ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി…

Read More

പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് അപ്രഖ്യാപിത വിലക്ക്; തമിഴ്നാട് സര്‍ക്കാരിന്‍റെ കേബിള്‍ ശൃംഖലയിൽ നിന്ന് നീക്കി

ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്‍റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സർക്കാർ നടപടിയെ വിമർശിച്ച് എഐഎഡിഎംകെയും…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റുകളുടെ ബാനർ

  രാജ്യം 75ാം സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികൾ. സ്വാതന്ത്ര ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു. രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നാണ് ഇവർ പറയുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ പറയുന്നു.

Read More

ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനാണ് തീരുമാനം സമരത്തിന് ശേഷം എറണാകുളം ഡിസിസി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനക ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. വാഹനങ്ങൾ നിർത്തുമെങ്കിലും ഗതാഗത തടസ്സമുണ്ടാകില്ല. റോഡിന്റെ ഒരു…

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

  തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൻ മാവുങ്കാലിന്റെ ഇടപാടിനെ കുറിച്ച് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പോലീസിൽ മുമ്പ് മൊഴി കൊടുത്തിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി…

Read More

‘പെൺകുട്ടി അർധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ’; പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചു വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചു വികെ ശ്രീകണ്ഠൻ എംപി. യുവതിയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നും വികെ ശ്രീകണ്ഠൻ എംപി ചോദിച്ചു. രാഹുലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചുമാണ് വികെ ശ്രീകണ്ഠൻ എംപിയുടെ പരാമർശം. ആരോപണമുയർത്തിയ പെൺകുട്ടികൾ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷനിലും പരാതി…

Read More

വയനാട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48

  വയനാട് ജില്ലയില്‍ ഇന്ന് (15.05.21) 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51987 ആയി. 36379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു; വൻ നാശനഷ്ടം

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്. സ്കൂൾ കെട്ടിടം തകർത്തതിനാൽ…

Read More

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ല: വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി

  തിരുവനന്തപുരം: വൈദ്യുതിയില്‍ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് തത്കാലം ലോഡ്‌ഷെഡിംഗും ​ പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന്‌ കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഉടലെടുത്ത ഊര്‍ജ പ്രതിസന്ധി സംസ്ഥാനത്തെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Read More