Headlines

വധ ഗൂഢാലോചന കേസ്: നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ദിലീപ് പ്രതിയായ വധഗൂഡാലോചനക്കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അടുത്ത സുഹൃത്തായ നാദിർഷയോട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. ദിലീപിന് അനുകൂലമായി നാദിർഷ നേരത്തെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതികരിച്ചിരുന്നു. ഇതടക്കം അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത…

Read More

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം; 6475 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂർ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂർ 273, പാലക്കാട് 186, കാസർഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81…

Read More

ഓക്‌സിജനില്ല, ആംബുലൻസ് കിട്ടാനില്ല; സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കെ സുധാകരൻ എംപി. ഓക്‌സിജനും വെന്റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വെച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച ശേഷം കെ സുധാകരൻ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിനെതിരെയും കെ സുധാകരൻ ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രം വേണ്ട നടപടികൾ എടുക്കുന്നില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

Read More

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേരളത്തിൽ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന…

Read More

പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ടിന് ശ്രമിച്ചുവെന്നും പരാതി. അതേസമയം, തപാല്‍ വോട്ട് ദുരുപയോഗം ചെയ്തെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയരുന്നത്. കൂത്തുപറമ്പ് കണ്ണംപൊയിൽ 84 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ് പൊലീസ്…

Read More

താളൂര്‍ ചെക്ക് പോസ്റ്റില്‍ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ ഒന്നര ലക്ഷം രൂപ പിടികൂടി

ബത്തേരി: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര ലക്ഷം രൂപ ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി.താളൂര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ വരികയായിരുന്ന യാത്രക്കാരില്‍ നിന്നും 1,47400 രൂപ പിടികൂടിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ് 2 എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസിന്റെയും, പൊലിസ് ഓഫീസര്‍ സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് വൈകിട്ട് 4 മണിയോടെ പണം പിടികൂടിയത്.

Read More

‘പ്രതീക്ഷിച്ച മഴ കിട്ടിയില്ല, വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്ത്’; മന്ത്രി സണ്ണി ജോസഫ്

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. വൈദ്യുതി ഉൽപാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അന്തരീക്ഷ ഊഷ്മാവ് വർധിച്ചു. ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി. ഉപഭോഗം 4900 മെഗാവാട്ട് വരെയുണ്ട്. അണക്കെട്ടിൽ ജലസംഭരണം 48 ൽ നിന്ന് 21 ശതമാനമായി കുറഞ്ഞു. ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഉണ്ട്. എത്ര ദിവസം നിയന്ത്രണം ഉണ്ടാകും എന്ന് പറയാനാകില്ല.  …

Read More

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണോയെന്നതിൽ കോടതി വിധി ഇന്ന്

  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യൂ കോടതിയാണ് രാവിലെ 11 മണിക്ക് വിധി പറയുക. ഇതിന് മുമ്പ് വിധി പറയാനായി മൂന്നുതവണ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. ജൂലൈ 27നാണ് ഒടുവിൽ കേസ് മാറ്റിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും ഗാർഹിക പീഡനത്തിനും കുറ്റം ചുമത്തണമെന്നതാണ് പോലീസിന്റെ ആവശ്യം. എന്നാൽ സുനന്ദയുടെത് അപകട മരണമാണെന്ന് തരൂർ വാദിക്കുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ്, 16 മരണം; 3638 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിൽ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത് ഈ വാർഡുകളാണ്

മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 4, 5, 6, 7, 8, 15 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More