തലവേദനയ്ക്ക് ഡോക്ടർ ആദ്യം എഴുതിയ മരുന്ന് പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല; വേണുവിൻ്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറഞ്ഞില്ല, ഭാര്യ സിന്ധു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം. വേണുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതർ ഒന്നും പറഞ്ഞില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. വേണുവിന് ചികിത്സാ നിഷേധിച്ചുവെന്നും കുടുംബം ആവർത്തിച്ചു.വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. മെഡിക്കൽ കോളജിലേത് ദയനീയമായ അവസ്ഥയാണ്. കാശുള്ളവർ ആരും മെഡിക്കൽ കോളജിലേക്ക് പോകിലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത പാവങ്ങൾ അല്ലെ അവിടേക്ക് പോകൂ. മക്കളെ…

Read More

കൊടുങ്ങല്ലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 28 പവൻ മോഷ്ടിച്ചു

  കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നു. പ്രവാസിയായ ഷാനവാസിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ താഹയാണ് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും വന്ന് പരിശോധിച്ചപ്പോൾ മോഷണം നടന്നതായി മനസ്സിലാക്കിയതും വീടിനകത്തെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഓരോ പവൻ തൂക്കം വരുന്ന 23 സ്വർണ നാണയങ്ങളും അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ ബിസ്‌കറ്റുമാണ് മോഷണം പോയത്.

Read More

നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്; ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ന്യായീകരിച്ചു. എന്നാൽ അറബ്‌ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ഖത്തറിൽ ആക്രമണം നടത്തിയത്‌ നിർഭാഗ്യകരമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം നടക്കുന്നതിനു തൊട്ട്‌ മുമ്പ്‌ യു എസ്‌ സൈന്യം വിവരം വൈറ്റ്‌ ഹൗ സിൽ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ…

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നിൽ

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ ഐ എയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി…

Read More

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം തിരികെ എത്തിയവരിൽ 16 പേർക്ക് കൊവിഡ്

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡൽഹിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഫ്ഗാനിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു.

Read More

എയർ ഇന്ത്യ വിമാനങ്ങൾക്ക് ഓഗസ്റ്റ് അവസാനം വരെ ഹോങ്കോംഗ് വിലക്കേർപ്പെടുത്തി

എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോംഗ് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക്. എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരിൽ ചിലർ കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഹോങ്കോംഗിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കു യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും ടെസ്റ്റിന് വിധേയമാകണം. കൂടാതെ ഹോങ്കോംഗിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളത്തിൽ വെച്ച് തന്നെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകണം. നിയന്ത്രണത്തെ തുടർന്ന് ഇന്നലെ പുറപ്പെണ്ടേ ഡൽഹി-ഹോങ്കോംഗ് വിമാനം ക്യാൻസൽ ചെയ്തിരുന്നു….

Read More

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ കുരുക്ക് മുറുകി: ക്ലീന്‍ ചിറ്റില്ല, ചോദ്യം ചെയ്തത് 11 മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ശിവശങ്കറിന്റെ കുരുക്ക് മുറുകി. ക്ലീന്‍ ചിറ്റില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം. കഴിഞ്ഞ ദിവസവും എം.ശിവശങ്കറിനെ 11 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശിവശങ്കറിനോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു.2017ല്‍ കസ്റ്റംസ് തീരുവ…

Read More

ഫോണുകൾ ഇന്ന് തിരികെ എത്തും, നാളെ തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ

ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ തിങ്കളാഴ്ച തന്നെ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനക്ക് അയച്ചത്. ഇവ വൈകുന്നേരത്തോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച മുദ്രവെച്ച കവറിൽ ഹാജരാക്കും ദിലീപ് അടക്കമുള്‌ല പ്രതികളുടെ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ, സഹോദരി ഭർത്താവ് സൂരജിന്റെ ഫോൺ എന്നിവയാണ്…

Read More

കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി

തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിൻ്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻ്റെ ചുമതല നൽകി. ചുമതല മാറ്റത്തിൻ്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

Read More