തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ​ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിൽ. ആരോ​ഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നതാണ് ഉത്തരവിൽ…

Read More

പെട്ടിമുടി ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമെന്ന് സൂചന; ഒരാഴ്ചക്കിടെ ലഭിച്ചത് ഒരു വർഷം ലഭിക്കേണ്ട മഴ

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. സമീപത്തെ മലയിൽ നിന്നും വെള്ളം കൂടി കുത്തിയൊലിച്ചു വന്നതോടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപൊട്ടലുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ 2147 മില്ലി മീറ്റർ മഴ ലഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഈ മേഖലയിൽ ഇത്രയും മഴ ലഭിക്കുന്നത്. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റയാഴ്ച കൊണ്ട്…

Read More

പൂതാടി മഹാ ശിവക്ഷേത്രത്തിൽ മോഷണശ്രമം നാല് പേർ പിടിയിൽ

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാല് പേർ പോലീസ് പിടിയിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ മുഹമ്മദ് ഷിനാഫ് (20) കോഴിക്കോട് കുന്നമംഗലം കാഞ്ഞിരത്തിങ്കൽ ശരത് (23) കോഴിക്കോട് ചെറുവണ്ണുർ മേക്കയിൽ വീട്ടിൽ അക്ഷയ് (21) പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണ ശ്രമം നടന്നത്. ക്രിമിനൽ കേസിലും ലഹരിമരുന്ന് കേസിലും പ്രതികളാണ് നാല്‌പേരും . ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ…

Read More

മലയാളി വീട്ടമ്മ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കെ ആയിരുന്നു കൊവിഡ് ബാധിച്ചത്. ഖമീസ് മുശൈത്തില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്റെയടുത്ത് രണ്ട് വര്‍ഷം മുമ്പാണ് വിജയമ്മ സന്ദര്‍ശന വിസയിലെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. മക്കള്‍: കിരണ്‍,…

Read More

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷനൽകും. സുരക്ഷയ്ക്കായി ഡൽഹി പൊലീസിന്റെ 40 ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ശക്തമായ സുരക്ഷാ വലയം തീർക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓരോ സന്ദർശകരെയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു നേരത്തെ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ…

Read More

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു; വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം തെരുവിൽ. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷമുണ്ടായി. പ്രതിപക്ഷ സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പത്തനംതിട്ടയിൽ കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ നഗരപ്രദക്ഷിണം. പ്രതിഷേധത്തിനിടെ പ്രതീകാത്മക ആരോഗ്യ മന്ത്രി കുഴഞ്ഞുവീണു. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. അരമണിക്കൂറിലേറെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു….

Read More

കേരള പ്രവാസി സംഘം വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച

കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച കൽപറ്റ എ കെ ജി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം പി റഫീഖ് മുഖ്യപ്രഭാഷണം നടത്തും. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യാഥിതി ആയിരിക്കും. സുൽത്താൻ ബത്തേരി, കൽപറ്റ, മാനന്തവാടി ഏരിയകളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കും.

Read More

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

  മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നതായി വിവരമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്. പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ, പൊലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.     ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊടുത്ത് അത് ലഹരിക്ക് പകരം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു കാരണവശാലും…

Read More

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്. (KSU state president Aloysius Xavier resigns)കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍…

Read More

അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More