എന്‍ഐഎ സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകർത്തും; നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലെ 83 ക്യാമറകളിലേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 400 ടെറാബൈറ്റ് ശേഷിയുളള ഹാര്‍ഡ് ഡിസ്‌ക് വേണമെന്ന് ഐ ടി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച്‌ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാൽ ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങി പകര്‍ത്തട്ടെയെന്ന്…

Read More

യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം; തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം. ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇമ്മൊബിൽ, ലൊറൻസോ ഇൻസിഗ്നെ എന്നിവർ ഇറ്റലിക്കായി ഗോളുകൾ നേടി. ഒരെണ്ണം തുർക്കിയുടെ സെൽഫ് ഗോളായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടക്കം മുതലെ തുർക്കി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇറ്റാലിയൻ താരങ്ങൾ തുർക്കി ബോക്‌സിന് സമീപത്ത് വട്ടമിട്ടു കളിച്ചെങ്കിലും ആദ്യ പകുതി വല ഭേദിക്കാനായില്ല 53ാം മിനിറ്റിൽ പക്ഷേ തുർക്കിക്ക് പിഴച്ചു. സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ ഇറ്റലി മുന്നിലെത്തി. 66ാം…

Read More

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെ!. യുപി മുഖ്യമന്ത്രിക്ക് നേരെ ഇതുപോലെ പരാമർശം നടത്താൻ കഴിയുമോ. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെ നടത്താൻ പറ്റുമോ. ധൈര്യമായി ഇങ്ങനെ പരാമർശം നടത്താൻ കഴിയുന്ന…

Read More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ റിലേ ഒ പി ബഹിഷ്കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്. നവംബർ 13 ന് ഒപി ബഹിഷ്കരണം തീരുമാനിച്ചിരിക്കവെയാണ് ആരോഗ്യമന്ത്രിയുടെ ചർച്ചയ്ക്കായുള്ള ക്ഷണം.ശമ്പള കുടിശ്ശിക ലഭ്യമാക്കുക, അനാവശ്യമായ താത്ക്കാലിക സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക,മെഡിക്കൽ കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങൾ…

Read More

അമൃതകീർത്തി പുരസ്‌ക്കാരം പി ആർ നാഥന്

മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ആർ നാഥൻ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി ആർ നാഥൻ. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായ സെപ്തംബർ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം…

Read More

സീസണിലെ ആദ്യ ജയം കുറിച്ച് സൺ റൈസേഴ്‌സ്; പഞ്ചാബിനെ തകർത്തത് ഒമ്പത് വിക്കറ്റിന്

  ഐപിഎല്ലിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. വിജയലക്ഷ്യമായ 121 റൺസ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺ റൈസേഴ്‌സ് മറികടന്നു ജോണി ബെയിസ്‌റ്റോയുടെ അർധ സെഞ്ച്വറിയാണ് വിജയത്തിലേക്ക് സൺ റൈസേഴ്‌സിനെ വഴികാണിച്ചത്. ബെയിർസ്‌റ്റോ 56 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റൺസെടുത്തു. ഡേവിഡ് വാർണർ 37 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ 16 റൺസുമായി പുറത്താകാതെ…

Read More

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി, അപേക്ഷ നല്കാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നൽകാനെത്തിയ ആളെ പിടിച്ചുമാറ്റി. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി…

Read More

‘സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു, അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്’; ചെന്നിത്തല

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ എപ്പോൾ പ്രവേശിക്കുമെന്ന് അറിഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നാണംകെട്ട പരിപാടി ഏതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. സി.പി.എം അക്രമം അഴിച്ചു വിടുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമ സംഭവങ്ങൾ നോക്കി നില്‍ക്കുന്നു. അക്രമം നിർത്താൻ അണികളോട് മുഖ്യമന്ത്രി പറയണം. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും…

Read More

ഇന്ന് രണ്ട് കൊവിഡ് മരണം: മലപ്പുറത്തും കണ്ണൂരും ചികിത്സയിൽ കഴിഞ്ഞവർ മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയാണ് മരിച്ചത്. 80 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസതടസ്സവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണൂരിൽ കൂവപ്പാടി സ്വദേശി അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. മയ്യത്ത് നമസ്‌കാരം ഇതിന് മുമ്പായി നടന്നു ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. കടുത്ത ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ചാത്തമംഗലം പഞ്ചായത്തിലെ നാല്…

Read More