ശബരിമല സ്വർണ്ണക്കൊള്ള; കെ.പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി ശങ്കരദാസ് റിമാൻഡിൽ. 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്‌തത്. ഡോക്ടറുടെ തീരുമാനം അനുസരിച്ചു ആശുപത്രി മാറ്റം നടക്കും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി പി എസ് മോഹിത് ആശുപത്രിയിലെത്തി.എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ എത്തിയാണ് നടപടികൾ. ഇന്നലെയാണ് ചികിത്സയിൽ കഴിയുന്ന കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു. ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി…

Read More

അമ്പലവയൽ പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ ഇവയാണ്

അമ്പലവയല്‍ പഞ്ചായത്തിലെ 8, 18 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ഒഴികെയുള്ള എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. നാലാം വാര്‍ഡ് (അത്തിക്കുനി) കണ്ടെയ്ന്‍മെന്റ് ആയി തുടരും.

Read More

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഇടപെടല്‍. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍ഐടി വിജിലന്‍സ് വിഭാഗത്തിന്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യോഗേശ്വര്‍ നാഥ്, 2024 മെയ് 6നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പൂനെ സ്വദേശിയായിരുന്നു. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. യോഗേശ്വര്‍ നാഥിന് അധ്യാപകര്‍ മാനസിക പിന്തുണ നല്‍കിയില്ലെന്നും…

Read More

നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ നായയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരിക്കേറ്റു

നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശവാസിയായ പാലയില്‍ നാരായണന്റെ പശുവിനെ ആക്രമിച്ച തെരുവുനായ, പാലകുന്നേല്‍ എസ്തപ്പാന്റെ പശുക്കിടാവിനെയും കടിച്ചു പരിക്കേല്‍പ്പിച്ചു. കൂടാതെ വളര്‍ത്തുനായ്ക്കളെ അടക്കം തെരുവുനായ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ച തെരുവ് നായയെ പിടികൂടണമെന്നാണ് ആവശ്യം.

Read More

വയനാട് ജില്ലയില്‍ 1368 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (26.01.22) 1368 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1362 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 145930 ആയി. 137880 പേര്‍ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5669…

Read More

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി ഓർത്തെടുത്തു പറഞ്ഞാണ് അജി റെക്കോർഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനിൽ ഉണ്ടായിരുന്ന 48 നമ്പറുകൾ ആണ് അജി ഓർത്തു പറഞ്ഞത്. ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നിൽ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ…

Read More

കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ ചോരുന്നു; ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്

  കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുമ്പേ മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഈ മാസം ഏഴിന് ചേർന്ന യോഗത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി മേലാൽ ഇത് ആവർത്തിക്കരുതെന്ന താക്കീതും നൽകി. യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ തീരുമാനമാകുന്നതിന് മുമ്പേ സർക്കാർ തീരുമാനമായി ചാനലുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30ന് നടന്ന യോഗത്തിൽ കൊവിഡി നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു….

Read More

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതൽ സുരക്ഷാ സേനയും നക്സലൈറ്റുകളും…

Read More

വിഐപിയെ കാവ്യ മാധവൻ വിളിച്ചത് ഇക്ക എന്ന്: ബാലചന്ദ്രകുമാർ

  നടിയെ ആക്രമിച്ച കേസിൽ പോലീസിന് തന്റെ കയ്യിലുള്ള രേഖകൾ കൈമാറിയതായി വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ. മൂന്ന് കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒന്ന് ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടത്, രണ്ട് കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്, മൂന്ന് കേസുമായി ബന്ധപ്പെട്ട വിഐപിയുടെ പങ്ക്. വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിച്ചത്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വിഐപി. ഇക്ക എന്നാണ് കാവ്യാ മാധവൻ വിഐപിയെ…

Read More

യുഎസ് ടിക് ടോക് നിരോധിച്ചു; ദേശസുരക്ഷയെ ബാധിക്കുമെന്ന് ട്രംപ്

വാഷിംങ്ങ്ടൺ: ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക് ടോക്കും വീ ചാറ്റും യുഎസില്‍ നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ദേശസുരക്ഷയെയും രാജ്യത്തിന്റെ സമ്പദ് വ്യവവസ്ഥയെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ തീരുമാനം. നിരോധനം 45 ദിവസത്തികം പ്രാബല്യത്തിലാവും. രണ്ട് പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ചത്. ടിക് ടോകും വീ ചാറ്റും ആദ്യമായി നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെയും തീരുമാനം. ഇതിനകം 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ…

Read More