Headlines

‘മത്സരിക്കില്ല, ബിജെപിയിൽ ചേർന്നത് അവഗണന നേരിട്ടവർക്ക് സംരക്ഷണം ഒരുക്കാൻ; എസ് രാജേന്ദ്രൻ

സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് തന്നെപ്പോലെ അവഗണന നേരിട്ടവർക്ക് സംരക്ഷണം ഒരുക്കാനെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ട്വന്റിഫോറിനോട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപിയുടെ മാർക്കറ്റിങ്ങിന് വേണ്ടി തന്നെ ഉപയോഗിക്കാം. സാമ്പത്തിക നേട്ടത്തിനായിരുന്നെങ്കിൽ മുൻപ് നിന്ന പാർട്ടി മാറില്ലായിരുന്നു. മൂന്നാറിൽ സഹകരണ സൊസൈറ്റി തുടങ്ങിയത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാനാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ്…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍. മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. 🔳രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസ്…

Read More

1718 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, 160 പേരുടെ ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1718 പേർക്ക്. ഇതിൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ. 367 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 223 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു ആറ് ജില്ലകളിൽ നൂറിലധികം പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122…

Read More

‘അവള്‍ക്കാണ് ജീവപര്യന്തം കിട്ടിയിരിക്കുന്നത്, അവള്‍ക്ക് അമ്മയുണ്ടോ കുടുംബമുണ്ടോ ജീവിതമുണ്ടോ എന്ന് പരിഗണിച്ചതേയില്ല’ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്‍കിയത് 20 വര്‍ഷത്തെ കഠിന തടവ് മാത്രമാണെന്നതില്‍ തനിക്ക് കടുത്ത നിരാശയും സങ്കടവുമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. പ്രതികള്‍ക്കല്ല യഥാര്‍ഥത്തില്‍ അതിജീവിതയ്ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ ഈ ദുരവസ്ഥയിലാക്കിയവര്‍ ഈ വളരെ ചെറിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി ജീവിക്കുന്നത് അവള്‍ക്ക് കാണേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളുടെ രോദനം പരിഗണിക്കാതെയാണ് ശിക്ഷയെന്നാണ് ആക്രമിക്കപ്പെട്ട നടിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. പ്രതികളുടെ കുടുംബവും…

Read More

ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം; ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗം

മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തിൽ എം വി ജയരാജൻ സംസാരിക്കും. (CPIM to expel TK Govindan) സ്വന്തം നാട്ടിൽ ടി കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ…

Read More

കോവിഡ്; പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍

പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കരിങ്കുന്നത്ത്‌ പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും ഒന്നിച്ച്‌ പരിപാടിയില്‍ പങ്കെടുത്തത്. നിരീക്ഷണത്തിലായതിനാല്‍ സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.

Read More

ആറു വര്‍ഷത്തിനു ശേഷം ഫൈനല്‍ ബെര്‍ത്ത് നേടി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ആറു വര്‍ഷത്തൈ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം മഞ്ഞപ്പടയ്ക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു….

Read More

ടോസിന്റെ ഭാഗ്യം ചെന്നൈക്ക്; ഡൽഹി കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ ടോസ് നേടുന്നവർ ഫീൽഡ് ചെയ്യാനുള്ള തീരുമാനമാണ് കണ്ടുവരുന്നത്. ചെന്നൈയുടെ മൂന്നാം മത്സരവും ഡൽഹിയുടെ രണ്ടാം മത്സരവുമാണിത്. ചെന്നൈ ഒന്നിൽ ജയിച്ചപ്പോൾ രാജസ്ഥാനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. ഡൽഹി ആദ്യ മത്സരം വിജയിച്ചു നിൽക്കുകയാണ് ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്‌സൺ, ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക്വാദ്, ധോണി,…

Read More

പറവൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്; വട്ടിപ്പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബം

എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്. കോട്ടുവള്ളി സ്വദേശി ആശ ബെന്നി പുഴയില്‍ ചാടി ജീവനൊടുക്കിയത് നിരന്തര ഭീഷണിയില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും. പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. പണമിടപാട് സംബന്ധിച്ച വിവരം അറിയുന്നത് 11ാം മുതലാണെന്നും പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷവും ഭീഷണി തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചു. പണമിടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് തേടും. കോട്ടുവള്ളി…

Read More

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയിൽ ആർ എം പി മത്സരിക്കുമെന്ന് എൻ വേണു

ആര് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ഇത്തവണ ആർ എം പി മത്സരിക്കുമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും. കെ കെ രമ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും സ്വന്തം നിലയിൽ മത്സരിക്കും. ആംഎർപിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ബോധ്യപ്പെടുത്താൻ മത്സരിക്കും. സ്വാഭാവികമായി ഈ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ആർ എം പിക്ക് സാധിക്കുമെന്നും എൻ വേണു പറഞ്ഞു

Read More