മലപ്പുറത്ത് അതിവേഗതയിൽ പാഞ്ഞ ബസിൽ നിന്നും സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരുക്ക്

  മലപ്പുറത്ത് ഓടുുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചുവീണു. അമിതവേഗതയിൽ വന്ന സ്വകാര്യ ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്. വളവു തിരിഞ്ഞുവരികയായിരുന്ന ബസിൽ നിന്ന് വാഴക്കാട് മേലേവീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് തെറിച്ച് പുറത്തേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ലൈലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.  

Read More

അട്ടപ്പാടിയില്‍ ഹോമിയോ മരുന്ന് വിതരണം; ഡിഎംഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വീണ ജോര്‍ജ്

  പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒ യോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഹോമിയോ…

Read More

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84),…

Read More

മുന്നോക്ക സംവരണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വൻ ചതിയെന്ന് കാന്തപുരം വിഭാഗം

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ എ പി സുന്നി വിഭാഗം രംഗത്ത്. മുഖപത്രമായ സിറാജിലൂടെയാണ് മുന്നോക്ക സംവരണത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.   രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വൻചതിയാണ് സർക്കാർ ചെയ്തതെന്ന് കാന്തപുരം വിഭാഗം വിമർശിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സർക്കാർ സംവരണം നടപ്പാക്കിയതെന്നും മുന്നോക്ക സംവരണത്തിൽ നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടം സംഭവിക്കുമെന്ന് കണക്കുകളിൽ വ്യക്തമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്നുവെന്ന് പറയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്റെ…

Read More

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

  തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപത്തെ ഷീജ(48)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സതീശൻ നായർ(60) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇന്ന് രാവിലെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ട് മക്കളും ഓൺലൈൻ ക്ലാസിനായി ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഷീജയും സതീശൻ നായരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു ഇന്നലെ വൈകുന്നേരം ഷീജയുടെ താലിമാല…

Read More

ഐഎസ്ആർഒ ചാരക്കേസ് സിബിഐ അന്വേഷിക്കും; മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

  ഐഎസ്ആർഒ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡി കെ ജെയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐക്ക് നിർദേശം. രണ്ടര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജസ്റ്റിസ് ഡി കെ ജെയിൻ കമ്മീഷൻ മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ ഉള്ളടക്കം സുപ്രീം കോടതി പുറത്തുവിടുമോയെന്നാണ് ഇനി അറിയാനുള്ളത്. നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയവരുടെ…

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More

സിംഘുവിൽ വീണ്ടും സംഘർഷം; കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റുകൾ പൊളിച്ചു

കർഷക പ്രക്ഷോഭ വേദിയായ സിംഘുവിൽ വീണ്ടും സംഘർഷം. കർഷകരെ ഒഴിപ്പിക്കാനായി പ്രദേശവാസികളെന്ന പേരിലെത്തിയ കേന്ദ്രസർക്കാർ അനുകൂലികൾ സമരക്കാരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘമെത്തിയത്. കർഷകരും പ്രതിഷേധവുമായി എത്തിയ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. കർഷക സംഘടനകൾ രാജ്യദ്രോഹം ചെയ്യുന്നതായും ദേശീയ പതാകയെ അപമാനിച്ചതായും ഇവർ ആരോപിച്ചു. ടെന്റുകൾ പൊളിക്കാനുള്ള നീക്കം കർഷകർ ചെറുത്തു. പിന്നാലെ പോലീസ് ലാത്തി വീശി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ്…

Read More

ഐപിഎൽ പൂരം ഏപ്രിൽ 9ന് ആരംഭിക്കും; മത്സരങ്ങൾ ആറ് വേദികളിലായി

ഐപിഎൽ പതിനാലാം സീസണ് ഏപ്രിൽ 9ന് തുടക്കമാകും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആറ് വേദികളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ചെന്നൈക്ക് പുറമെ ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. മെയ് 30നാണ് ഫൈനൽ പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുന്നത്. മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിൽ കാണികളെ…

Read More