‘എതിർ ശബ്ദമുയർത്തുന്നവർ ബിജെപിയുടെ കണ്ണിൽ ദേശവിരുദ്ധർ’ ; സോനത്തെ സമരപന്തലിൽ നിന്ന് നീക്കിയ നടപടി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

  ഡൽഹി ജന്തർമന്തറിൽ നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയ പൊലീസിന്റെ നടപടിയിൽ വിമർശനവുമായി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജന്തർ മന്തറിൽ ഇന്ന് നടന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കം. എതിർ ശബ്ദമുയർത്തുന്നവർ ബിജെപിയുടെ കണ്ണിൽ ദേശവിരുദ്ധരാണ്. കോട്ടയിൽ നിന്നും ഡെറാഡൂണിൽ നിന്നും ഉയർന്ന വിദ്യാർഥി ശബ്ദം ഡൽഹിയിലും എത്തുമെന്നും ഖാർഗെ പ്രതികരിച്ചു.     തിങ്കളാഴ്ചത്തെ സിജെപിയുടെ നേത്യത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിൽ താൻ പങ്കെടുക്കുമെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ…

Read More

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി.യു.എ.ഇ.യുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്മാരക നാണയം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. ഒരു വശത്ത് ശൈഖ് സായിദിന്റെ ഛായാചിത്രവും അദ്ദേഹത്തിന്റെ ‘യൂണിയൻ എന്റെ ആത്മാവിൽ വസിക്കുന്നു’ എന്ന പ്രശസ്തമായ വാക്കുകളുമുണ്ട്. മറുവശത്ത് ‘ഗ്രാൻഡ് മോസ്‌ക്‌ 50 വർഷം’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.നാണയങ്ങൾ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് കൈമാറിക്കഴിഞ്ഞു.

Read More

റഷ്യയിലും സ്‌ഫോടനം, റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ; യുദ്ധം രൂക്ഷമാകുന്നു

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുദ്ധം രൂക്ഷമാകുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടന പരമ്പരകളാണ് അരങ്ങേറിയത്. കീവിന് നേരെ വൻതോതിൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈൽ ആക്രമണം റഷ്യ നടത്തുന്നതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ സൈന്യം. അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈനും പറയുന്നത്. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ അവകാശപ്പെടുന്നു പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം തുടങ്ങിയതെന്നും…

Read More

ഐസിസിയുടെ ദശാബ്ദ ടീം; ഏകദിനത്തിലും ട്വന്റിയിലും ധോണി; ടെസ്റ്റില്‍ കോഹ്‌ലി

ലണ്ടന്‍: ഐസിസിയുടെ ദശാബ്ദത്തിലെ മൂന്ന് ഫോര്‍മേറ്റിലെയും ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന-ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിയെ തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തു. ഏകദിനത്തില്‍ ധോണിക്കു പുറമെ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നീ ഇന്ത്യന്‍ താരങ്ങളും ഇടം നേടി. ട്വന്റി-20 യില്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ കോഹ്‌ലിക്കൊപ്പം രവിചന്ദ്ര അശ്വിനും ഉണ്ട്. വനിതാ ട്വന്റിയില്‍ ഹര്‍മന്‍പ്രീത് കൗറും…

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കാന്‍ തീരുമാനം. ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തുറക്കുക. മൂന്ന് ഷട്ടറുകള്‍ 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തും. ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ ഇതിന് മുന്നോടിയായി മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കി തുറക്കുന്നതിന്റെ ഭാഗമായി ഇടമലയാര്‍ അണക്കെട്ടും ഇന്ന് രാവിലെ ആറിന് തുറക്കും. പരമാവധി 80 സെന്റിമീറ്ററാണ് ഷട്ടര്‍…

Read More

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് എൻ ഡി എ; മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

ബീഹാറിൽ കേവല ഭൂരിപക്ഷം നേടിയതോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി. 125 സീറ്റുകളിലാണ് എൻഡിഎ സഖ്യം വിജയിച്ചതായി അറിയിച്ചിരിക്കുന്നത്. ആർ ജെ ഡി-കോൺഗ്രസ്-ഇടതു പാർട്ടികലുടെ മഹാഗഡ്ബന്ധൻ സഖ്യം 110 സീറ്റുകളാണ് നേടിയത്   എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ അർധരാത്രി വരെ നീണ്ട വോട്ടെണ്ണല്ലിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. പലപ്പോഴും ഫലസൂചനകൾ മാറി വന്നു. മുന്നണിയിൽ ജെഡിയുവിനെയും മറികടന്നുള്ള പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. ജെഡിയു 43 സീറ്റിലൊതുങ്ങിയപ്പോൾ ബിജെപി 74…

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്ന എംജിഎം ഹെൽത്ത് കെയർ അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്കാലത്ത് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read More

വെറും ബ്യൂറോക്രസിക്കളിയല്ല, ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവം; എ ജയതിലകിനെതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. വ്യക്തമായ ലക്ഷ്യത്തോട ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവമാണിതെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവര്‍ത്തകന്‍ മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറിയെന്നും പ്രശാന്ത് പറയുന്നു. തന്റെ പാര്‍ട്ട് ടൈം പിഎച്ച്ഡിയ്ക്കായുള്ള എന്‍ഒസി അപേക്ഷയും ഇതുപോലെയാണെന്നും ഇതിനെ…

Read More

കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി…

Read More

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

  പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 543 പേരാണ് ഈ മാസം ചികിത്സ തേടിയത്….

Read More