Headlines

ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്; അഭിഭാഷകർ ഇന്ന് ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധിക്കും

വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയതിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകർ  കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തും. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. അതേ സമയം കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ നടിയെ ഹൈക്കോടതി കക്ഷി ചേർത്തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹർജി. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്‍റെ…

Read More

ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ),സഹോദരിയും കൊയിലോത്തും പടി ഷമീറിന്റെ ഭാര്യയുമായ ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. കൊല്ലം…

Read More

കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് പറയാനാകില്ല: സി.എസ്.ഐ.ആർ മേധാവി

കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നും പക്ഷേ എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ലെന്നും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. ശേഖർ സി മൺടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കപ്പെടുത്തുന്നതല്ല. പക്ഷേ വകഭേദം വളരെ മോശമാണ്. യുകെ, യൂറോപ്പ്, യു എസ് തുടങ്ങിയ ഇടങ്ങളിൽ അടുത്ത തരംഗത്തിന് സാക്ഷ്യം വഹിച്ചു. നമ്മളും ജാഗ്രതയോടെ ഇരിക്കണം. മൂന്നാം തരംഗം എപ്പോൾ, എങ്ങനെ എന്ന് ഇതുവരെ വ്യക്തമല്ല…

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപയും ഫോണും കോഴ നൽകിയെന്നതാണ് കേസ്. സുരേന്ദ്രനാണ് കേസിലെ പ്രതി രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യമൊഴി കൊടുപ്പിക്കുന്നത്. സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ…

Read More

പള്ളിവാസൽ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ഇളയച്ഛൻ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി പള്ളിവാസലിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങിമരിച്ച നിലയിൽ. മരിച്ച രേഷ്മയുടെ അച്ഛന്റെ അർധസഹോദരനാണ് അരുൺ പള്ളിവാസൽ പവർ ഹൗസിന് സമീപത്താണ് അരുണിന്റെ മൃതദേഹം ലഭിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് അരുണിന്റെ മൃതദേഹവും കണ്ടത്. വെള്ളിയാഴ്ച രാത്രിയാണ് രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കോതമംഗലം സ്വദേശിയാണ് അരുൺ. ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകുന്നേരം ഇയാൾ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി…

Read More

പ്രഭാത വാർത്തകൾ

  🔳കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 🔳കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന്…

Read More

മൊഫിയുടെ മരണം; കോണ്‍ഗ്രസുകാർക്കെതിരായ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു

  കൊച്ചി: മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭിച്ചു. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ തെറ്റുതിരുത്തല്‍ പരമ്പരയിലാണ് ആലുവ പൊലീസ്. ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായി. ആലുവ പൊലീസ് സ്റ്റേഷനുള്ളില്‍ കോൺഗ്രസ് നടത്തിയ മൂന്ന് ദിവസത്തെ സമരത്തിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി….

Read More

റീ ബിൽഡ് കേരള പദ്ധതിക്കായി 1600 കോടി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 14 കോടി

റീ ബിൽഡ് കേരള പദ്ധതിക്ക് 1600 കോടി ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി രൂപയും അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിരുന്നു. കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ…

Read More

കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

  അമ്പലവയൽ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെനാളായി അടഞ്ഞുകിടനിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അമ്പലവയൽ ഗവ: എൽ പി സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ എന്നിവ ഡിവൈഎഫ്ഐ അമ്പലവയൽ ഈസ്റ്റ്‌ യൂണിറ്റ് കൈമാറി. പ്രധാനാധ്യാപിക ഗ്രേസി, പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ ജി സുധീഷ് കൈമാറി. യൂണിറ്റ് സെക്രട്ടറി ജുനൈദ്, യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത്, യൂണിറ്റ്…

Read More

കൊല്ലത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

  കൊല്ലം ശാസ്താംകോട്ടയിൽ രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത് മക്കളായ അനുജിത്ത്, അനുജിത എന്നിവർക്കാണ് ശ്രീജിത വിഷം നൽകിയത്. കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അനുജിതയുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ചിത്രം വാട്‌സാപ്പിൽ കണ്ടതോടെ ഇവരുടെ പിതൃസഹോദരന്റെ…

Read More