Headlines

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു.     സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍…

Read More

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ചന്ദനമരം മുറി: മരം അബദ്ധത്തില്‍ മുറിച്ചതല്ലെന്ന് കണ്ടെത്തല്‍; മരം മുറിച്ചത് കടത്താന്‍?

  തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ചന്ദനമരം അബദ്ധത്തില്‍ മുറിച്ചതല്ലെന്ന വിലയിരുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് കമ്മിഷണറുടെ പരിശോധനയിലാണ് മോഷണശ്രമ സംശയം ഉയര്‍ന്നത്. വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്തു അസിസ്റ്റന്റ് കമ്മീഷണര്‍ ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ( sandalwood tree at Devaswom Board headquarters not cut by mistake)     നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ മൈലാഞ്ചിയാണെന്നു തെറ്റിദ്ധരിച്ചു ചന്ദനമരം മുറിച്ചുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ദുരൂഹത സംശയിച്ചാണ്…

Read More

സംഘടനാദൗര്‍ബല്യം ഗൗരവം; ജെന്‍സിയുടെ ഭാഷയില്‍ അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല; വീഴ്ചകള്‍ നിരത്തി കെ കെ ശൈലജ

  തിരുവനന്തപുരം: സിപിഐഎമ്മിന് അടുത്ത കാലത്തുണ്ടായ സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് കെ കെ ശൈലജ. സമരം നടത്തുന്നതിന് ജനങ്ങളെ അണിനിരത്തുന്നതിന് സഹായകമായ രീതിയില്‍ പ്രാദേശികമായും മുകള്‍ത്തട്ടിലും അതിശക്തമായ സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ നടത്തണം. പാര്‍ട്ടി ബ്രാഞ്ചുകള്‍, ലോക്കല്‍ കമ്മിറ്റികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം അല്‍പ്പം പിന്നാക്കാവസ്ഥയിലായിട്ടുണ്ട്. വര്‍ഗസമരത്തിലുള്ള ഊന്നലും അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനാചിട്ടയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ചൂണ്ടിക്കാട്ടി.   പ്രവര്‍ത്തകരുടെയും നേതാക്കളുടേയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും…

Read More

ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും, ഇതാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി

  യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്രസർക്കാർ രാവും പകലും ശ്രമിക്കും. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യത്തിന് ഓപറേഷൻ ഗംഗ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനോടകം മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിലധികം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ നിരവധി മലയാളികളുമുണ്ട് ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിനിടെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന…

Read More

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല

  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. മദ്യനയം UDF ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല. UDF അനുവദിച്ചാൽ പ്രഖ്യാപിച്ച നികുതിയിൽ വിൽക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് സർക്കാർ യു ടേൺ അടിക്കുന്നത്. ബന്ധു നിയമനത്തിലും പ്ലീഡർ നിയമനത്തിലും നേരത്തെ യൂ ടേൺ നടത്തിയിരുന്നു….

Read More

ഇന്ന് 435 പേര്‍ക്ക് രോഗബാധ, 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 132 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു…

Read More

പ്രഭാത വാർത്തകൾ

  🔳യുദ്ധകാഹളവുമായി റഷ്യ. അഞ്ചു യുക്രെയിന്‍കാരെ റഷ്യ വധിച്ചു. ഷെല്ലാക്രമണത്തിലൂടെ റഷ്യന്‍ പട്ടാളം യുക്രെയിന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെയാണ് ആക്രമിച്ചതെന്നു റഷ്യന്‍ പട്ടാളം. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. 🔳സംസ്ഥാന സര്‍ക്കാരിനെതിരെ മാര്‍ച്ച് നാലിനു യുഡിഎഫ് പ്രക്ഷോഭം. എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രക്ഷോഭം. സില്‍വര്‍…

Read More

ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം; ബഹിഷ്കരിച്ച് അമേരിക്ക

ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

ഹൃദയാഘാതത്തിൽ പ്രധാനം ആ 10 സെക്കൻഡ്; അറിഞ്ഞിരിക്കാം ഈ അടിയന്തര ചികിത്സ

  കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം ഉയർത്തുന്ന ഗൗരവമേറിയ ഒരു ചോദ്യമുണ്ട്: ഹൃദയാഘാതമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം? 2021 ജൂൺ 12: യൂറോ കപ്പിൽ ഡെൻമാർക്ക്– ഫിൻലൻഡ് മത്സരത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. കളിക്കിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ മൈതാനത്തിൽ കുഴഞ്ഞു വീഴുന്നതു ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ശ്വാസമടക്കി പിടിച്ചാണു കണ്ടത്. പിന്നീടായിരുന്നു ഏറ്റവും നിർണായകമായ ഇടപെടൽ. കൃത്യ സമയത്ത്, ശരിയായ രീതിയിലുള്ള കാർഡിയോപൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ എന്ന ജീവൻ രക്ഷാ…

Read More