Headlines

ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.   ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും.

Read More

എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് അനക്‌സ് 1 ലെ അഞ്ചാം നില അടച്ചിട്ടു വകുപ്പിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയും മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ഇവർക്ക് ഉടൻ കൊവിഡ് പരിശോധന നടത്തും. അടുത്ത മൂന്നാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് രോഗവ്യാപനം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്‌

Read More

വനിതാ സംവരണ ബില്ല് ഇന്ന് പാർലമെന്റിൽ

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്.3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ…

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 മരണം; 24വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത: മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബറില്‍ ഉണ്ടായത് ശക്തമായ മഴക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈമാസം 12 മുതല്‍ 20വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ സംഭവിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍ പൊട്ടലില്‍ 19 പേരാണ് മരിച്ചത്. കോട്ടയത്ത് 12പേരും ഇടുക്കി 7പേരും. ആറ് പേരെ കാണാതായിട്ടുണട്. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 കുടുംബങ്ങങ്ങള്‍ കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം…

Read More

“അച്ഛന്, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. അച്ഛനെ കുറിച്ച് ടോവിനോ

മലയാള സിനിമയില്‍ ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തി വെട്ടിയിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍. മസില്‍ പെരുപ്പിച്ച് ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍ അഡ്വ. ഇ.ടി തോമസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ്…

Read More

കാരുണ്യത്തിന്റെ കർഷക മാതൃകയുമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ

  കോവിഡ് 19 മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ തൻ്റെ ഒരു ഏക്കറിൽ കൃഷി ചെയ്ത കപ്പ ഡിസിസി കൺട്രോൾ റൂമിലേക്ക് സൗജന്യമായി നൽകി. പൂക്കോട്ടൂർ പഞ്ചായത്തിൽ പത്താം വാർഡിൽ മുണ്ടുതൊടിക പാടശേഖര സമിതി ചെയർമാൻ കൂടിയായ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഒരു ഏക്കറിൽ ചെയ്ത കപ്പ കൃഷി ഡിസിസി കൺട്രോൾ റൂം വഴി മൊറയൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകളിൽ സൗജന്യമായി വിതരണം ചെയ്തത്. മലപ്പുറം…

Read More

‘കേരള കോൺഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ’; ജോസ് കെ മാണി

എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് ‌എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ…

Read More

സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം…

Read More

ഫാം ഉടമ മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായി എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മത്തായിയുടെ ഭാര്യ ഷീബയാണ് ഹൈക്കോടതിയെ സമീപിച്ചത്. മത്തായിയുടെ മൃതദേഹം കഴിഢ്ഞ 15 ദിവസമായിട്ടും സംസ്‌കരിച്ചിട്ടില്ല. കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനംവകുപ്പിൻരെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പറയുന്നു. സതേൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് റിപ്പോർട്ട് വനം…

Read More

അക്കൗണ്ട് തുറന്ന് റഷ്യ; കന്നി ജയവുമായി വെയ്ല്‍സ് പ്രീക്വാര്‍ട്ടറിനരികെ

  യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ റഷ്യക്കും വെയ്ല്‍സിനും ആദ്യ വിജയം. ഗ്രൂപ്പ് ബിയില്‍ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിനു ഫിന്‍ലാന്‍ഡിനെയാണ് കീഴടക്കിയത്. ഗ്രൂപ്പ് എയില്‍ വെയ്ല്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുര്‍ക്കിയെയും മറികടന്നു. വിജയത്തോടെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ റഷ്യ ആദ്യ കളിയില്‍ ബെജിയത്തോടു 0-3നു പരാജയപ്പെട്ടിരുന്നു. വെയ്ല്‍സാവട്ടെ ആദ്യറൗണ്ടില്‍ സ്വിറ്റ്‌സര്‍ലാന്റുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെതിരേ…

Read More