Headlines

‘മുജ്തബ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; അങ്ങനെ അല്ലെങ്കിൽ ഇറാൻ കളിക്കുന്നത് നാടകം’

വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം…

Read More

നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെവിട്ടത്. മഞ്ചേരി കോടതിയുടെ ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരി 10നാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയുടെ മൃതദേഹം കണ്ടെത്തുന്നത് ഫെബ്രുവരി അഞ്ച് മുതലാണ് രാധയെ കാണാതായത്. തുടർന്ന് 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ…

Read More

ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളുരുവിന് തിരിച്ചടി;ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും

ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും സീസണിൽ ഒരു കനത്ത തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് ബെംഗളൂരു എഫ് സി. ടീമിന്റെ സൂപ്പർ ഡിഫൻഡർ ജുവാനാനാണ് പരിക്കിന്റെ പിടിയിൽ പെട്ടിരിക്കുന്നത്. താരത്തിന് ഈ സീസൺ നഷ്ടമാവുമെന്ന് ഇന്ററിം കോച്ച് നൗഷാദ് മൂസ സ്ഥിതീകരിച്ചു. ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളരുവിന് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകളും നേടിയിട്ടുണ്ട് ജുവാനാൻ.

Read More

പാഴായ കൂടിക്കാഴ്ച ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്, പുടിനുമായി ബുഡപെസ്റ്റിൽ വച്ചുള്ള കൂടിക്കാഴ്ച ഉടനുണ്ടാവില്ല

ന്യൂയോർക്ക്: ബുഡപെസ്റ്റിൽ വച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല. ഇപ്പോൾ ഒരു ചർച്ച ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദമാക്കുന്നത്. ഇരു നേതാക്കളും തമ്മിൽ ബുഡപെസ്റ്റിൽ ഉടൻ കൂടിക്കാഴ്ച നടക്കുമെന്ന് ഡൊണാൾഡ് ട്രംപാണ് ഇന്നലെ അറിയിച്ചത്. ചർച്ച നീട്ടിയതിന്റെ കാരണം അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌നും യൂറോപ്യൻ സഖ്യകക്ഷികളും കീവിൽ നിന്ന് പ്രാദേശിക ഇളവുകൾ ഇല്ലാതെ വെടിനിർത്തലിന് വേണ്ടി സമ്മർദം കൂട്ടിയതിന് പിന്നാലെയാണ് ട്രംപും പുടിനുമായുള്ള…

Read More

ഇന്ന് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5541 സമ്പർക്കരോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 964, കോട്ടയം 601, കൊല്ലം 585, തൃശൂര്‍ 512, പത്തനംതിട്ട 478, മലപ്പുറം 475, കോഴിക്കോട് 444,…

Read More

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം…

Read More

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

ഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ( No more tip to get picked Centre directs online taxi apps) ഊബര്‍, റാപ്പിഡോ തുടങ്ങിയ ആപ്പുകള്‍ക്കാണ് നിര്‍ദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുന്‍പോ ആപ്പുകളില്‍ ടിപ്പ് ഓപ്ഷന്‍ കാണിക്കാന്‍ പാടില്ല. ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വാഹനം ലഭ്യമാകും…

Read More

ഡിക്യൂ നമ്മുടെ മുത്താണ്,പക്ഷെ നിയമം എല്ലാവർക്കും ബാധകം; കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ്‌ എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ കുറിപ്പ് അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന…

Read More

ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ്: കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പരിചയമില്ലാത്ത പേരുകളില്‍ നിന്ന് ഫ്രണ്ട് റിക്ക്വസ്റ്റ് വരുമ്പോള്‍ സ്വീകരിക്കുന്നത് വളരെ ആലോചിച്ചുവേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം അടുത്തിടെയായി വര്‍ദ്ധിച്ചുവരുകയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പരിചയമില്ലാത്തവരുടെ പേരില്‍ വരുന്ന ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റുകള്‍ നിങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുവാന്‍ ശ്രമിക്കും. വളരെ മാന്യമായ സംഭാഷണത്തിലൂടെ നിങ്ങളുടെ…

Read More

ഭാര്യയെ കുത്തിക്കൊന്നു; രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹത്തിന് സമീപത്തിരുന്ന് ഭർത്താവ് വീഡിയോ ഗെയിം കളിച്ചു

രാജസ്ഥാനിലെ ജോധ്പൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മൃതദേഹത്തിന് സമീപത്തിരുന്ന് വീഡിയോ ഗെയിം കളിച്ചു. കൊലപാതകത്തിന് ശേഷം പോലീസിനെയും ഭാര്യയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചതും ഇയാൾ തന്നെയായിരുന്നു 35കാരനായ വിക്രം സിംഗാണ് ഭാര്യ ശിവ് കൻവാറിനെ കൊലപ്പെടുത്തിയത്. പോലീസ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തുമ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃതദേഹത്തിന് സമീപത്തിരുന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നു. വിക്രം സിംഗ് തൊഴിൽരഹിതനായിരുന്നു. ഇതേ ചൊല്ലി ശിവ് കൻവാറുമായി സ്ഥലം വഴക്കും നടക്കാറുണ്ട്. ഭാര്യ ജോലിക്ക് പോയി കിട്ടുന്ന…

Read More