അന്‍സിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം

  നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം. ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി.     തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു…

Read More

പട്ടികവര്‍ഗ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് വിപുലമായ അവലോകന യോഗം ചേരും

ജില്ലയിലെ പട്ടികവര്‍ഗ വികസന പദ്ധതികളുടെ സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ആദിവാസി ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിലെ പോരായ്മകളും സാങ്കേതിക തടസ്സങ്ങളും വിശദമായി പരിശോധിക്കുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ടി. സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ആവശ്യമുന്നയിച്ചതു പ്രകാരമാണ് തീരുമാനം. ആദിവാസികള്‍ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ…

Read More

മൂക്കുത്തി മോഷ്ടിക്കാനെത്തി; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചു, പാലക്കാട് അരുംകൊല; ഒളിവിലായിരുന്ന പതിനേഴുകാരൻ പിടിയിൽ

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17 കാരനുമാണ് പ്രതികൾ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്.     ഇരുവരെയും തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.രണ്ടാമത്തെ പ്രതിക്കെതിരെയും നേരത്തെയും കേസുകളുണ്ട്. അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം…

Read More

ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലൻ ഇന്ന് ചർച്ച നടത്തും; പ്രതീക്ഷയോടെ റാങ്ക് ഹോൾഡേഴ്‌സ്

സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലൻ ഇന്ന് ചർച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശയക്കുഴപ്പം സമരക്കാർക്കുണ്ട് ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചർച്ചകളിൽ ഉദ്യോഗാർഥികൾ തൃപ്തരല്ല. വാച്ച്മാൻമാരുടെ ജോലിസമയം ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നാണ് എൽജിഎസുകാരുടെ പ്രതീക്ഷ. ചർച്ചക്ക് വിൡച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സർക്കാർ അതേസമയം സമരത്തെ പ്രതിരോധിക്കാനായി ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ…

Read More

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു. കരൂര്‍ അപകടവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കുന്നത്. അപകടത്തിന്…

Read More

പ്രിയങ്കയുടെ ആത്മഹത്യ: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ

  മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പോലീസാണ് ശാന്തയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ശാന്തക്കെതിരെ ചുമത്തിയിരിക്കുന്നത് പ്രിയങ്കയുടെ ഭർത്താവും ശാന്തയുടെ മകനുമായ ഉണ്ണിയെ 2021 മെയ് 25ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണിയും ശാന്തയും…

Read More

കേസുകൾ ഒത്തുതീർക്കാനായാണ് മുഖ്യമന്ത്രി ഡൽഹി യാത്ര നടത്തിയതെന്ന് വി ഡി സതീശൻ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാനാണെന്ന് സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് മുന്നോട്ടു വെച്ച് സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രിയുടെ സ്രമം കുഴൽപ്പണ കേസിൽ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞു. കേസിൽ നിഗൂഢതകൾ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൊടകര കുഴൽപ്പണ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും വെച്ച് വില പേശുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

Read More

കൊച്ചിയിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ സി ഡബ്ല്യു സി ഏറ്റെടുക്കും

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുകാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും നിലവിൽ കുട്ടിയുടെ മാതൃസഹോദരിയുടെ മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണുള്ളത്. കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയുടെ മൊഴിയെടുക്കും. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരുക്കാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം കാഴ്ചയെയും സംസാര ശേഷിയെയും ബുദ്ധിശക്തിയെയും സാരമായി ബാധിച്ചേക്കാം…

Read More

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ…

Read More

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ്, 16 മരണം; 3512 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസർഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ…

Read More