രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രിമാര്‍ യോഗം ചേരും. മഹാരാഷ്ട്രയില്‍…

Read More

തലസ്ഥാന ജില്ലയില്‍ കനത്ത മഴ; ഉരുള്‍പൊട്ടല്‍: വിവിധ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന് പാലോട് പൊലീസ് അറിയിപ്പ് നല്‍കി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ചു…

Read More

രാമക്കൽമേട്ട് സൗരോർജ പ്ലാന്റിലെ സോളാർ പാനലുകൾ ശക്തമായ കാറ്റിൽ പറന്നു പോയി

അതിശക്തമായ കാറ്റിൽ ഇടുക്കി രാമക്കൽമേട്ടിലെ സൗരോർജ പവർ പ്ലാന്റിലെ സോളാർ പാനലുകൾ നശിച്ചു. കാറ്റിൽ ഇവ തമിഴ്‌നാട്ടിലെ വനമേഖലയിലേക്കാണ് പറന്നു പോയത്. കോടികൾ മുടക്കി നിർമിച്ച വൈദ്യുതി പദ്ധതിയിലെ പാനലുകളാണ് നശിച്ചത്. പദ്ധതി പുന:സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. പറന്നു പോയവയിൽ കുറച്ചു പാനലുകൾ വനത്തിൽ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്. ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയതായണ് ഇവ പറന്നു പോകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അമ്പതലധികം പാനലുകൾ…

Read More

‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ വന്നത്’; സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം ഇന്നത്തേക്ക് അവസാനിച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് കോടതി അറിയിച്ചു.വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.സുപ്രീം കോടതിയിൽ ശക്തമായ വാദമാണ് മമത ഉന്നയിച്ചത്. ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം എന്നും മമത വ്യക്തമാക്കി….

Read More

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും

  പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തും.     നീണ്ടകരയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.   അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ…

Read More

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിർദേശിച്ചതായും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകർപ്പ് കോടതി നിർദേശപ്രകാരം സെൻസർ ബോർഡ് ഇന്ന് ഹാജരാക്കും. പ്രസ്തുത സിനിമ പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നും, മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നുമാണ് സെൻസർ ബോർഡിന്റെ…

Read More

തിരുവനന്തപുരത്ത് കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

  തിരുവനന്തപുരം: കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം. രണ്ടു പേര്‍ പൊലീസ് പിടിയിലായി. വിഴിഞ്ഞം പൊലീസാണ് നടപടി കൈക്കൊണ്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിഴിഞ്ഞം ഉച്ചക്കടയില്‍ നിന്ന് വിഗ്രഹം പിടിച്ചത്. 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്.

Read More

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ

  തിരുവനന്തപുരം പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ലോഡ്ജിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ഗുണ്ടാത്തലവൻ ഫൈസലും സംഘവുമാണ് പിടിയിലായത്. പ്രതികളുടെ പൂർണ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് കാർ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറുമ്മൂട് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദിനെയും മകളെയുമാണ് ഇവർ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പോത്തൻകോട് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.

Read More

വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് അതിവേഗം നീങ്ങാൻ സർക്കാർ

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് അതിവേഗം നീങ്ങാൻ സംസ്ഥാന സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, അടുത്തമാസം മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാർ നീക്കം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയതോടെ, കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ നിർമാണപ്രവർത്തി ഉടൻ ആരംഭിക്കാനാകും….

Read More

‘അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാറെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ’; നാളെ കേസ് വീണ്ടും പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേൾക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ് .ഐ .ആർ എങ്ങനെ പബ്ലിക് ഡോക്യുമെൻ്റാകുമെന്ന് കോടതി ചോദിച്ചു. എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ…

Read More