Headlines

സുരക്ഷ ഉറപ്പാക്കാം: കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതിൽ എതിർപ്പുമായി താലിബാൻ. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് താലിബാൻ അറിയിച്ചതായാണ് വിവരം. താലിബാന്റെ ഖത്തൽ ഓഫീസിൽ നിന്ന് കേന്ദ്രസർക്കാരിന് സന്ദേശം ലഭിച്ചുവെന്നാണ് അറിയുന്നത് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ് സംഘടനകളിൽ നിന്ന് ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നാണ് സന്ദേശത്തിൽ താലിബാൻ നൽകുന്ന ഉറപ്പ്.

Read More

പാലത്തായി കേസില്‍ ഇന്ന് വിധിയില്ല

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കഴിഞ്ഞ മാസം 25 ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ പാലത്തായി ഹരജി വന്നില്ല. നാളെയോ അടുത്ത ദിവസമോ വിധിയുണ്ടാവും.

Read More

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

  യുപിഐ ഇടപാടിന് സേവനനിരക്ക് ഏർപ്പെടുത്തുമെന്ന അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ സൗജന്യമായി തുടരും. സാധാരണക്കാരിൽ നിന്നും യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്നും പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. ചെറുകിട വ്യാപാരികളെയും ബാധിക്കില്ല. മെർച്ചന്റ് സർവീസ് ചാർജുകൾ ബാധകമെങ്കിൽ അത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള കാര്യം മാത്രം. ഇത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. 2016ൽ ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമാണെന്നും വ്യക്തിഗത ഇടപാടുകൾക്ക്…

Read More

ദിലീപിന്റെ ഫോണുകൾ ആര് പരിശോധിക്കണമെന്നതിൽ വിധി ഇന്ന്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ച് കോടതി നിർദേശം നൽകും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം കേസിൽ ദിലീപ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറ് ഫോണുകളാണ് പ്രതികൾ ഹാജരാക്കിയത്. മൂന്ന് ഫോണുകൾ ദിലീപിന്റേതാണ്. അതേസമയം നാല്…

Read More

ഡൽഹിയിൽ 62കാരിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

  ഡൽഹിയിൽ 62കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധികയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടാതെ ശരീരത്തിൽ 20ഓളം തവണ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇവർ മകനും കൊച്ചുമകനുമൊപ്പം ഡൽഹിയിലാണ് താമസം. വീടിന് പുറത്ത് പച്ചക്കറികൾ വിൽക്കുന്ന ജോലിയായിരുന്നു ഇവർക്ക്.

Read More

കോട്ടയത്ത് ഗർഭിണിക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി

കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക വിമർശനം. കൊവിഡിനെ തുടർന്ന് അടച്ച കോട്ടയം അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഗർഭിണി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇവരെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഒമ്പത് മാസം ഗർണിയായ യുവതിയോടെയിരുന്നു ആശുപത്രികളുടെ ക്രൂരത. മനുഷ്യത്വമില്ലാതെ സ്വകാര്യ ആശുപത്രികൾ പെരുമാറിയതോടെ മാനസികമായി തളർന്നതായി ബന്ധുക്കൾ പറയുന്നു. അരവിന്ദ ആശുപത്രിയിൽ ഒരു ദിവസം ചെക്കപ്പിന് പോയത് ചൂണ്ടിക്കാട്ടിയാണ്…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡി കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.  

Read More

സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യും

കോവിഡ് പശ്ചാത്തലത്തിൽ പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യാന്‍ ക്ഷീര വികസന വകുപ്പ് തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്ത് 17-ന് രാവിലെ 10 മണിക്ക് ക്ഷീര വികസന മന്ത്രി കെ. രാജു ഫെയ്‌സ് ബുക്ക് ലൈവ് പ്രോഗ്രാമിലൂടെ നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍…

Read More

കർശന നിയന്ത്രണങ്ങളോടെ യുഎഇയിൽ പള്ളികൾ തുറന്നു

അബുദാബി: കൊറോണ വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികള്‍ യുഎഇയില്‍ തുറന്നു. ഇന്ന് സുബ്ഹി നമസ്‌കാരം പള്ളികളില്‍ നടന്നു. അകലം പാലിച്ചാണ് വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിന് മാത്രമായി തുറന്ന പള്ളികള്‍ പ്രാര്‍ഥന കഴിഞ്ഞ ഉടനെ അടച്ചു. എല്ലാവരും താമസസ്ഥലത്ത് നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളിയിലെത്തിയത്. മാത്രമല്ല, നമസ്‌കാര പായ കൊണ്ടുവരണമെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ജുമുഅ നമസ്‌കാരം സംബന്ധിച്ച് അധികം വൈകാതെ പ്രത്യേക…

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ

കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം….

Read More