Headlines

വിമാനത്താവളം അദാനിക്ക്‌ നൽകുന്നതിൽനിന്ന്‌ പിൻമാറണം; സംസ്‌ഥാനത്തിന്‌ നൽകിയ ഉറപ്പ്‌ കേന്ദ്രം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശുദ്ധിയോടെയാണ് വിഷയത്തില്‍ ഇടപെട്ടത് . കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശശി…

Read More

Fairmont Careers Announced Hotel Jobs in UAE

Whether you are starting your career or looking for some work before studies end, so a successful career path awaits at Fairmont Hotels & Resorts. Also, Fairmont Hotel Dubai has announced vacancies for multiple positions. You can easily get a job at Fairmont and if you have a passion for hospitality and can commit to…

Read More

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് റോഡ് ഷോയ്ക്ക് അനുമതി തേടിയത്. റോഡ് ഷോ എട്ട് പോയിന്റുകളിലൂടെ കടന്നുപോകും. ഡിസംബർ നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടിയത്. ഉപ്പളത്ത് വെച്ച് വിജയ് ജനങ്ങളോട് സംസാരിക്കും….

Read More

സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18ന് മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിച്ചു ​​​​​​​

  സംസ്ഥാനത്ത് ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്‌സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി….

Read More

നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി

യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് ഖാ‍ർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം. യുക്രൈനിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിർത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകൻറെ…

Read More

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിൽ പുതിയ അപ്‌ഡേഷൻ വരുന്നു

വാട്സ്ആപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വോയ്സ് മെസേജുകൾക്ക് വാട്സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജിൽ സമാനമായ…

Read More

ആലപ്പുഴയില്‍ വയോധികനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

  ആലപ്പുഴ: അരൂരില്‍ വയോധികന്‍ ജീവനൊടുക്കിയ നിലയില്‍. മത്സ്യത്തൊഴിലാളിയായ അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്. വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു….

Read More

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,574 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.   സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.  

Read More

24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ്; 347 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 19.6 ശതമാനത്തിന്റെ കുറവ് ഇന്നുണ്ടായി. 24 മണിക്കൂറിനിടെ 347 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,09,358 ആയി. നിലവിൽ 4.23,127 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.17 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിന…

Read More

കൊവിഡ് അവലോകന യോഗം ഇന്ന്; സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും

  സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സാധാരണഗതിയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാൽ സംസ്ഥാനത്ത് ടിപിആർ കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരാൻ തീരുമാനമായത്. ഇന്നലെ പത്ത് ശതമാനത്തിന് താഴെയാണ് ടിപിആർ നിരക്ക്. 9.63 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. ടിപിആർ ഉയർന്ന പ്രദേശങ്ങളിലും…

Read More