‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം
എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് അവർ പറയുമ്പോൾ വേണ്ട എന്ന് ഞങ്ങൾ പറയില്ല. എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കും. എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ രംഗത്തും എൽഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എൽഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ഇടതുപക്ഷ വികസനത്തിന്റെ അടിസ്ഥാനം ജനങ്ങൾക്ക് ഒന്നാം സ്ഥാനം എന്നതാണെന്നും ബിനോയ് വിശ്വം. അതേസമയം നേമത്ത് വി ശിവൻകുട്ടിയ്ക്ക്…
