കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പതിമൂന്നുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനം സംബന്ധിച്ച് കോന്നി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു.

Read More

എന്‍സോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; താരത്തിനായി 125 മില്യണ്‍ പൗണ്ടിന്റെ കരാര്‍

  അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്ന് 125 മില്യണ്‍ പൌണ്ട് (ഏകദേശം 1600 കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കിയാണ് അഞ്ച് വര്‍ഷത്തേക്ക് എന്‍സോയെ സിറ്റി തങ്ങളുടെ സ്‌ക്വാഡിലേക്ക് കൊണ്ടുവരുന്നത്. ഒരു വര്‍ഷം മുമ്പ് സ്വീഡിഷ് താരം അലക്‌സാണ്ടര്‍ ഇസാക്കിനെ ന്യൂകാസില്‍ ലിവര്‍പൂളിന് നല്‍കിയതിന് സമാനമായ തുകക്കാണ് അര്‍ജന്റിനയുടെ മിഡ്ഫീല്‍ഡര്‍ അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.     2023-ല്‍ ബെന്‍ഫിക്കയില്‍ നിന്നാണ് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. 107 ദശലക്ഷം പൗണ്ടിനായിരുന്നു…

Read More

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് 3 വിദ്യാർഥികൾക്കും കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു

  തിരുവനന്തപുരത്തും ഷിഗെല്ല. 3 വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. കുട്ടികൾ അപകടനില തരണം ചെയ്‌തു. പുത്തൻതോപ്പ് , ചാക്ക , തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന ഉഉളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.     വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ…

Read More

കാക്കാനാട് കരുണാലയത്തിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതർ 33 ആയി

എറണാകുളം കാക്കനാട് കരുണാലയ കോൺവെന്റിലെ 30 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നത്തോടെ ആകെ 33 പേർക്കാണ് കരുണാലയത്തിൽ രോഗം ബാധിച്ചത്. കന്യാസ്ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ആരോഗ്യനില വഷളായാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി

Read More

വന്ദേമാതരം ഉത്തരവ്, മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാം; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ പൂർണ്ണമായും ചൊല്ലേണ്ടതില്ല. ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും ആവർത്തിക്കുക. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.     സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.97 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.37

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

  സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. (Ebola fears ease in Kerala)     അതേസമയം, സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്….

Read More

താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം.മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാൻ്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം…

Read More

സംസ്ഥാനത്ത് പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ),…

Read More

‘ഉമ്മൻചാണ്ടി നല്ല മനുഷ്യൻ, അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്; കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ട്’: ഐഷാ പോറ്റി

കോൺ​ഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. പരിപാടിയിൽ പങ്കെടുക്കുന്നത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് കൊണ്ട്. താൻ ഇപ്പോൾ മറ്റു പാർട്ടിയിലേക്ക് ഇല്ല. വ്യാഖ്യാനങ്ങൾ ആരും ചമക്കരുത്. കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ടെന്നും അവർ വ്യക്തമാക്കി. ഞാൻ എല്ലാപക്ഷത്തോടും ഒപ്പം ഉണ്ടാകുമെന്ന് അയിഷ പോറ്റി എം എൽ എ പറഞ്ഞു. ഉമ്മൻചാണ്ടി നല്ല മനുഷ്യൻ. അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്. ഉമ്മൻചാണ്ടിയെ പോലെ ഒരു മനുഷ്യൻ്റെ അനുസ്മരണത്തിന് വിളിക്കുമ്പോൾ പോകാതിരിക്കേണ്ട ആവശ്യമില്ലെന്നും അവർ…

Read More