ഈ രാശിക്കാര്‍ക്ക് യോഗം പ്രണയവിവാഹം

ഏതൊക്കെ രാശിക്കാരിലാണ് പ്രണയ വിവാഹം നടക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും രാശിചക്രത്തിന് വിവിധ സമാനതകളുമായി പൊരുത്തപ്പെടേണ്ടതുണ്ട്, അതുകൊണ്ടാണ് ഇത് ദാമ്പത്യജീവിതത്തിന് വഴിയൊരുക്കുന്നത്. വ്യക്തിയുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി ഒരാളുടെ വിവാഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇത് തീരുമാനിക്കാന്‍ സാധ്യതയുണ്ട്. പ്രണയവിവാഹം നടത്താന്‍ സാധ്യതയുള്ള രാശിചിഹ്നങ്ങളുടെ ഈ പട്ടിക ഇനി പറയുന്നവയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. മേടം രാശി മേടം രാശിക്കാര്‍ക്ക് പ്രണയ വിവാഹത്തിനുള്ള സാധ്യതയുണ്ട്. ഇവര്‍ എപ്പോഴും…

Read More

അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; സഹായഹസ്‌തവുമായി ഇന്ത്യ, ദുരിതശ്വാസ സാമഗ്രികൾ അയച്ചു

800-ലധികം പേരുടെ മരണത്തിനിടയാക്കിയ അഫ്ഗാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കൂടുതൽ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അഫ്ഗാൻ ഭൂചലനത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് എക്‌സിൽ കുറിച്ചു. “അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ…

Read More

ബിലാസ്പൂരിലെ ട്രെയിൻ അപകടം; മരണസംഖ്യ എട്ട് ആയി

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. ആരുടെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്. റെയിൽവേയുടെ പ്രത്യേക രക്ഷ സംഘത്തെ സ്ഥലത്തേക്ക് അയച്ചു….

Read More

പൂജപ്പുര ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആക്രമണം

  പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് മർദ്ദനമേറ്റത്. ലഹരി കേസ് പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയിൽ സൂപ്രണ്ട് ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. മർദ്ദനമേറ്റ സൂപ്രണ്ടിന് ചെറിയ രീതിയിലുള്ള പരുക്കുകൾ ഉണ്ട്. മർദ്ദനത്തിന് കാരണം എന്താണ് എന്നതിന് വ്യക്തതയില്ല. വിഷയത്തിൽ സൂപ്രണ്ട് തടവുകാരനെതിരെ കേസ് കൊടുത്തേക്കും. നിലവിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല.

Read More

പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അറ്റകുറ്റപ്പണി; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

  ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓപ്പറേഷന്‍ തിയേറ്റര്‍ ഭാഗിഗമായി അടയ്ക്കുന്നതിലാണ് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ എറണാകുളത്തേക്കും, കോട്ടയത്തേക്കും മാറ്റേണ്ടിവരുമെന്നാണ് വിവരം.ജൂലൈ ഒന്ന് മുതല്‍ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. പുതിയ കെട്ടിടത്തിലെ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. പാനലിംഗ് ജോലികള്‍ , വയറിംഗ്, ഓക്‌സിജന്‍ കണക്ഷന്‍ എന്നിവ…

Read More

‘ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്, കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണം’: സുരേഷ് ഗോപി

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു. ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ ചിത്രത്തിൽ…

Read More

ശബരിമല സ്വർണ്ണക്കൊള്ള, നിർണ്ണായക നീക്കവുമായി SIT; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത…

Read More

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്

തളിപറമ്പ് ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസിനെതിരെ സമരം ചെയ്യുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്. സുരേഷുമായി ചർച്ച നടത്തിയതായി സിപിഐയും വ്യക്തമാക്കി വയൽ നികത്തിയുള്ള ബൈപാസ് നിർമാണത്തിനെതിരെയായിരുന്നു സമരം. കമ്മ്യൂണിസ്റ്റുകാരനല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് സുരേഷ് പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയിലേക്ക് പോകാൻ ശ്രമം നടത്തുന്നത്.

Read More

മഹാരാഷ്ട്രയിൽ പേമാരി; 17 മരണം, മുംബൈയിൽ കനത്ത മഴ തുടരുന്നു

ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേർ മരിച്ചു. വരൾച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ് 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള കനത്ത മഴ മഹാരാഷ്ട്രയിലുമെത്തിയതോടെ വിദർഭ, മറാത്ത്‌വാഡ പ്രദേശങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. യവത്മലിൽ ഒരു എം.എസ്.ആർ.ടി.സി. ബസ് വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട…

Read More

കുന്നംകുളം കസ്റ്റഡി മർദനം; പ്രതിഷേധത്തിന് അയവില്ല, കെ സി വേണുഗോപാൽ ഇന്ന് തൃശൂരിൽ

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ്…

Read More