Headlines

തിരുവനന്തപുരം പള്ളിപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണിയാപുരം സ്വദേശി നിധിൻ(22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു(21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മംഗലപുരത്ത് നിന്ന് കണിയാപുരത്തേക്ക് പോകവെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവം; യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

കോഴിക്കോട് നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് നാദാപുരം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു….

Read More

ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ

ടെലിഗ്രാം വഴി വൻ തട്ടിപ്പ് നടത്തിയ ഇരുപത്തൊന്നുകാരൻ പിടിയിൽ. മട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുൽ ഫത്താഫ് ആണ് കോഴിക്കോട് സൈബർ പോലീസ് പിടിയിൽ ആയത്. 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ പണത്തിൽ നിന്ന് 4.5 ലക്ഷം മുബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. 12.5 ലക്ഷം കുന്നമഗലത്തെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും പോലീസ് കണ്ടെത്തി സൈബർ സ്റ്റേഷൻ IP കെ കെ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൻ തട്ടിപ്പ് പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ്…

Read More

6370 പേർക്ക് രോഗമുക്തി; 69 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്: 13 ഹോട്ട്സ്പോട്ടുകൾ കൂടി

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More

വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ആറ് പേർ മരിച്ചു. ആലപ്പുഴയിലാണ് ഏറ്റവുമൊടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. അരൂർ സ്വദേശി തങ്കമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാളുടെ ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് വടവാതൂർ സ്വദേശി പി എൻ ചന്ദ്രനാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ…

Read More

സാന്ദ്രയുടേത് ഷോ, മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി എന്ന് പറയുന്നു, അദ്ദേഹത്തെ പോലും വിഷയത്തിൽ വലിച്ചിഴച്ചു; ലിസ്റ്റിൻ സ്റ്റീഫൻ

നിർമാതാവ് സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ. സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഫേയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്നും ലിസ്റ്റിൻ അറിയിച്ചു. ആദ്യം പർദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു. സാന്ദ്രയുടേത് ഷോ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. മമ്മൂട്ടി തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു, മമ്മൂട്ടിയെ പോലും വെറുതെ…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

ഇന്ന് ലോക കൊതുക് ദിനം: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, മന്ത്, മുതലായ രോഗങ്ങളെ തടയുക, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1897 ആഗസ്റ്റ് 20 നാണ് മലേറിയ രോഗ സംക്രമണം പെണ്‍ കൊതുകുകളിലൂടെയാ ണെന്ന് ഇന്ത്യന്‍ സൈനിക ഡോക്ടറായിരുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ഡോക്ടര്‍ റൊണാള്‍ഡ്…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ…

Read More

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം; മൂക്ക് ഇടിച്ചു തകർത്തു

മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് വിദ്യാർഥിയുടെ ക്രൂര മർദനം. ക്ലാസ് മുറിയിലെ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാർഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്തു. ചെങ്ങന്നൂർ സ്വദേശി സ്മിത എൻ പിള്ളക്കാണ് മർദനമേറ്റത്. സ്മിത മാലിദ്വീപിൽ ചികിത്സയിൽ തുടരുകയാണ്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ മൊബൈൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പിന്നാലെ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു. സ്മിതയുടെ…

Read More