വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം

  ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ. 16 പേർ മരണപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. വധു സുരക്ഷിതയാണ്. ബംഗ്ലാദേശിലാണ് അപകടം. നദിയോട് ചേര്‍ന്നുള്ള നഗരമായ ഷിബ്ഗഞ്ചില്‍ ബുധനാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിന് ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കല്യാണ സംഘത്തോടൊപ്പം വധു ഉണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്.  

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഗീതജ്ഞന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച്‌ വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ ഔദ്യോഗിക വസതി ഒഴിയും

മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉടൻ ഔദ്യോഗിക വസതി ഒഴിയും. സെപ്റ്റംബർ 9 ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് നീക്കം. ധൻകറിന് ഇതുവരെ മുൻ ഉപരാഷ്ട്ര പതിമാർക്കുള്ള ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ല. ഔദ്യോഗിക വസതി ഒഴിയുന്ന ധൻകർ‌ സൗത്ത് ഡൽഹിയിലെ ഛത്തർപൂർ എൻക്ലേവിലുള്ള സ്വകാര്യ വസതിയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാൻ മുൻ എംഎൽഎ എന്ന നിലയിൽ പെൻഷന് അദ്ദേഹം വീണ്ടും അപേക്ഷ നൽകിയിരുന്നു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ…

Read More

പ്രിയപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ അവർ വിതുമ്പി; കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്

കേരളത്തെ കണ്ണീരിലാഴ്ത്തിയ നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കവളപ്പാറ നിവാസികൾ ആദരാഞ്ജലി അർപ്പിച്ചു. ഇവിടെ നിർമിച്ച സ്മൃതി മണ്ഡപത്തിൽ ഇവർ പുഷ്പാർച്ചന നടത്തി. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കരഞ്ഞു തളർന്നു വീണു   59 പേരാണ് കവളപ്പാറ ദുരന്തത്തിൽ മരിച്ചത്. 11 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ദിവസങ്ങൾ നീണ്ട തെരച്ചിലിലും ഇവരെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 2019 ഓഗസ്റ്റ് 8ന് രാത്രി എട്ട്…

Read More

പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 50 ആയി

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിനിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു ഘോട്കി ജില്ലയിലെ ധാർകി നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. മില്ലന്റ് എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. സയ്യിദ് എക്‌സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.

Read More

കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും; സ്വമേധയാ കേസെടുത്തു

  കരിപ്പൂർ സ്വർണക്കടത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടു പോകൽ, അനുബന്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെവി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Read More

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കടകളിൽ സാധനം വാങ്ങാൻ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയ സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. എന്തുകൊണ്ട് മദ്യശാലകളിൽ എത്തുന്നവർക്ക് ഈ നിയമം ബാധകമല്ലെന്ന് ഹൈക്കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും…

Read More

63 ദശലക്ഷം ദിർഹം വിലവരുന്ന 153 കിലോഗ്രാം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയ 58 ഏഷ്യൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു

ഷാർജ പോലീസ് ജനറൽ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് ലഭിച്ച സൂചന പ്രകാരം ഷാർജ പോലീസിൻ്റെ ‘7/7’ വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ദ്രാവക ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള അനധികൃത മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്ത് മയക്കുമരുന്ന് കടത്താനും പ്രോത്സാഹിപ്പിക്കാനും സംഘം സംഘടിത ശൃംഖല തീർത്ത് പ്രവർത്തിക്കുകയായിരുന്നു എന്നും അവരെ ചരക്ക് സ്വീകരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സെരി അൽ ഷംസി പത്രസമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളവും ഒരു…

Read More

തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചയാൾ പിടിയിൽ

  മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി വി ഷിഹാബാണ് പിടിയിലായത്. പരാതി നൽകിയ ഇവർക്കെതിരെ പ്രതിയുടെ വധഭീഷണിയുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി ഇയാൾ പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയിലാണ് സാക്ഷി പറഞ്ഞവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിഹാബ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട്…

Read More

മുംബൈയിൽ യുവതിക്ക് 15 മിനിറ്റിനുള്ളിൽ നൽകിയത് മൂന്ന് ഡോസ് വാക്‌സിൻ

മുംബൈ താനെയിൽ യുവതിക്ക് 15 മിനിറ്റിനകം നൽകിയത് മൂന്ന് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ. രൂപാലി സാലി എന്ന 28കാരിക്കാണ് മൂന്ന് ഡോസ് വാക്സിൻ ചുരുങ്ങിയ സമയത്തിനുള്ളിൽ എടുത്തത്. ജൂൺ 25ന് ആനന്ദനഗർ വാക്സിനേഷൻ സെന്ററിൽ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. താനെ മുനിസിപ്പൽ കോർപറേഷനിലെ ക്ലർക്കായ യുവതിയുടെ ഭർത്താവ് സംഭവം അറിഞ്ഞയുടൻ അധികൃതരെ അറിയിച്ചു. ഇതോടെ താനെയിലെ ബി.ജെ.പി നേതാവായ മനോഹർ ദുബ്രെ സംഭവത്തിൽ ഇടപെടുകയും താനെ കോർപറേഷൻ കമീഷണർക്ക് പരാതി നൽകുകയും ചെയ്തു. യുവതിയെ…

Read More