ധർമജനെ മത്സരിപ്പിച്ചാൽ തിരിച്ചടി ലഭിക്കും; കത്തുമായി ബാലുശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. കെപിസിസി പ്രസിഡന്റിന് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ധർമജനെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് കത്തിൽ പറയുന്നു നടിയെ ആക്രമിച്ച കേസടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ ധർമജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു. ബാലുശ്ശേരി മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുത്താണ് കോൺഗ്രസ് അവിടെ ധർമജനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. മുസ്ലിം ലീഗിന് കുന്ദമംഗലം സീറ്റ് നൽകിയാണ് കോൺഗ്രസ് ബാലുശ്ശേരി ഏറ്റെടുക്കുന്നത്. സിനിമാ നടനായ ധർമജനെ മത്സരിപ്പിച്ചാൽ സീറ്റ്…

Read More

കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ താനല്ലെന്ന് പ്രതി നിധിൻ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനും കൂട്ടുപ്രതിയുമായ നിധിൻ പുതിയ വാദങ്ങളുമായി രംഗത്ത്. ശരണ്യയുടെ കാമുകൻ താനല്ലെന്നും മറ്റൊരാളാണെന്നും നിധിൻ പറയുന്നു   കേസിൽ വീണ്ടും അന്വേഷണം വേണം. സാക്ഷി പട്ടികയിലെ അരുൺ എന്നയാളാണ് ശരണ്യയുടെ കാമുകൻ എന്ന് നിധിൻ വാദിക്കുന്നു. ശരണ്യയും നിധിനും ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് വഴി തിരിച്ചു വിടാനുള്ള പ്രതിയുടെ ശ്രമമാണിതെന്ന് പോലീസ് പറയുന്നു. നിധിന് ഇത്തരം ഹർജി…

Read More

പാലക്കാട് കോൺഗ്രസിൽ പാളയത്തിൽ പട: തൃത്താലയിൽ വിമത യോഗം, ഗോപിനാഥും കടുത്ത തീരുമാനത്തിൽ

പാലക്കാട് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തൃത്താലയിൽ വി ടി ബൽറാമിനെതിരെ ഐ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നു. മുൻ ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം. ബാലചന്ദ്രനെ തൃത്താലയിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യം അതേസമയം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചർച്ച നടത്തും. പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരൻ ഗോപിനാഥുമായി ചർച്ച നടത്തുക താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക്…

Read More

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

  അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി.     രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി.സിനിമാ-സാംസ്‌കാരിക മേഖലയിലെ സഹപ്രവര്‍ത്തകര്‍ പ്രിയ കലാകരന് യാത്രമൊഴി നല്‍കാനെത്തി. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ…

Read More

NSS വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ…

Read More

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂരില്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയില്‍ മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജയില്‍ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ്…

Read More

വയനാട് ‍ ജില്ലയിൽ 499 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04

  വയനാട് ജില്ലയില്‍ ഇന്ന് (22.05.21) 499 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55324 ആയി. 47937 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5198 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജന്‍ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട് രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. ഞരമ്പൻ എന്ന നാടൻ ഭാഷ സിപിഐഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ…

Read More

ഡിസിസി പുനഃസംഘടന: കെ സുധാകരനും വി ഡി സതീശനും ഇന്ന് ഡൽഹിയിലേക്ക്

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ഇതിന് മുമ്പായി തിരുവനന്തപുരത്ത് അവസാന വട്ട കൂടിയാലോചനകൾ നടക്കും. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ ഒറ്റപ്പേരുകളിലേക്ക് ചുരുക്കാനാണ് ശ്രമം. സുധാകരനും സതീശനും തമ്മിൽ അന്തിമ കൂടിയാലോചന നടത്തിയ ശേഷമാകും പട്ടികയിൽ ഒറ്റപേരിലേക്ക് എത്തിക്കു. നിലവിൽ ഓരോ ജില്ലകളിലും മൂന്നോളം പേർ വീതമാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സാമുദായിക ഐക്യത്തോടൊപ്പം സംഘടനാ മികവും…

Read More

ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും; മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഒക്‌ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലമാണ് സർവകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ്ഈ ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുക. ഏതുപ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ…

Read More