കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു

  മാള(തൃശ്ശൂര്‍): കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു. എരവത്തൂര്‍ വെള്ളാനി ഔസേപ്പുട്ടിയുടെ മകള്‍ ഷീജ(49)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഐരാണിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡിഎംഒയുടെ നിര്‍ദേശാനുസരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കുഴൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Read More

ഷാംപു കുപ്പികളിൽ ഒളിച്ചുകടത്തിയ 53 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേർ ഡൽഹിയിൽ പിടിയിൽ

  53 കോടി രൂപയുടെ ഹെറോയിനുമായി ഡൽഹി വിമാനത്താവളത്തിൽ രണ്ട് അഫ്ഗാൻ സ്വദേശികൾ പിടിയിൽ. ഷാംപൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ച 8 കിലോ ഹെറോയിനാണ് പിടികൂടിയത്. ടെഹ്‌റാനിൽ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് എത്തിയതാണ് ഇവർ ഹെയർ കളറിന്റെ 30 കുപ്പികളിലും ഷാംപുവിന്റെ രണ്ട് കുപ്പികളിലുമായിട്ടാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ഡൽഹി വിമാനത്താവളം വഴി അടുത്തിടെ മയക്കുമരുന്ന് കടത്തൽ പതിവാണ്. 2020 ഡിസംബറിനും 2021 ജൂണിനും ഇടയിൽ മാത്രം 600 കോടി രൂപയുടെ ഹെറോയിനാണ് ഡൽഹിയിൽ പിടിച്ചെടുത്തത്….

Read More

രണ്ട് വർഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും

  പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പതിനാലുകാരിയെ മധുരയിൽ കണ്ടെത്തി. നാല് മാസം പ്രായമുള്ള കുഞ്ഞും കുട്ടിക്കൊപ്പമുണ്ട്. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ് 2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൈക്കുഞ്ഞിനൊപ്പം കുട്ടിയെ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവാണ് തനിക്കൊപ്പം ഇത്രയും കാലമുണ്ടായിരുന്നതെന്ന് കുട്ടി പോലീസിന് മൊഴി നൽകി.

Read More

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം…

Read More

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

  മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി ജൂൺ 30 ആയിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാൽ കാർഡ് സറണ്ടർ ചെയ്യാൻ കഴിയാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്ന ഈ…

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. പുതിയ മാനദണ്ഡപ്രകാരം ഞായറാഴ്ച മാത്രമാകും സമ്പൂർണ ലോക്ക് ഡൗണെന്ന് തീരുമാനിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വലിയ ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 40 പേർക്ക് പങ്കെടുക്കാം. അതേസമയം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

ഈ മാസം 17 -ന് ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണി മുതൽ 1 മണി വരെ എത്തിയവർ നീരിക്ഷണത്തിൽ പോകണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

17-ാം തിയതി ചുളളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 11 മണിക്കും 1 മണിക്കും ഇടക്ക് ഡോക്ടറെ കാണാനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയോ രോഗലക്ഷണമുളളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

കേരളത്തിൽ കടുത്ത ആശങ്ക; ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് ഒരു മരണവും റിപ്പോർട്ട് തെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്….

Read More

കന്യാസ്ത്രീകള്‍ക്കെതിരായ കേസ്: ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭ തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം

കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചര്‍ച്ച നടത്തും. കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ്ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല. അതേസമയം ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത…

Read More