വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്തു കഴിക്കൂ: ​ഗുണങ്ങൾ നിരവധി

വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍ വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള ഔഷധഗുണവുമുണ്ട്.വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങള്‍ നല്‍കുന്നത് അല്ലിസിന്‍ എന്ന സംയുക്തമാണ്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്‍, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്….

Read More

തോൽവിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ

Read More

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.   തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലംഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂർ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂർ 330, കാസർഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

കൊവിഷീൽഡിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്‌സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിന് മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല ഇക്കാര്യത്തിൽ…

Read More

എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍,മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മാര്‍ച്ച് 17ന് എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Read More

റിഷഭ് പന്ത് 97ൽ വീണു, ഇന്ത്യൻ ജയം 157 റൺസ് അകലെ; സിഡ്‌നി ടെസ്റ്റിൽ ആവേശം മുറുകുന്നു

സിഡ്‌നി ടെസ്റ്റിൽ ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസമായ ഇന്ന് ഇന്ത്യ നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് എന്ന നിലയിലാണ്. 97 റൺസെടുത്ത റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്. ഇന്ത്യക്ക് ജയിക്കാൻ ഇനി 157 റൺസ് കൂടി വേണം 102 റൺസിനിടെ 3 വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ പൂജാരക്കൊപ്പം ചേർന്ന് പന്ത് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. 118 പന്തിൽ 12 ഫോറും മൂന്ന് സിക്‌സും സഹിതമാണ് പന്ത് 97 റൺസ് എടുത്തത്. എങ്കിലും അർഹതപ്പെട്ട സെഞ്ച്വറിക്ക്…

Read More

ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ പരാജയപ്പെടുത്തി; പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്

  മുന്‍ ചാംപ്യന്‍മാരും ലോക ഫുട്‌ബോളിലെ വമ്പന്‍മാരുമായ ഇറ്റലി 2021 യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയ ആദ്യ ടീമായി മാറി. ഗ്രൂപ്പ് എയിലെ രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഇറ്റലി സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വിറ്റ്‌സര്‍ലാന്റിനെ 3-0നു തോല്‍പ്പിക്കുകയായിരുന്നു. ഇരുപകുതികളിലുമായി മാന്വല്‍ ലൊക്കാറ്റെലിയുടെ ഇരട്ടഗോളുകളാണ് അസൂറികള്‍ക്കു അടിപൊളി ജയം സമ്മാനിച്ചത്. 26, 52 മിനിറ്റുകളിലായിരുന്നു ലൊക്കാറ്റെലി ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ 89ാ മിനിറ്റില്‍ സിറോ ഇമ്മൊബിലിയുടെ വകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ രണ്ടാം വിജയമാണിത്. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെയും അസൂറിപ്പട 3-0നു…

Read More

അയോദ്ധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തിന്റെ ക്യു ആർ കോഡ് പതിച്ച പെട്ടി യോഗ സെന്ററിൽ കണ്ടെത്തി

  അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള. രാമക്ഷേത്രത്തിന്റെ ക്യു ആർ കോഡ് പതിച്ച പെട്ടി കണ്ടെത്തി. യോഗ സെന്ററിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. സംഭാവന നൽകുന്നതിനുള്ള ക്യുആർ കോഡ് ആണ് പെട്ടിയിൽ പതിപ്പിച്ചിരിക്കുന്നത്. പ്രതിയായ അവിനാശ് ശുക്ല യോഗാ സെന്ററിൽ ജോലി ചെയ്തിരുന്നതായി വിവരം. പ്രധാന പ്രതിയായ അവിനാശ് ശുക്ല സഹോദരൻ അഭിഷേകിനൊപ്പം കൗശൽപുരിയിലെ ഒരു പ്രശസ്തമായ യോഗാ കേന്ദ്രത്തിൽ താമസിച്ചിരുന്നു.     അവിടെ നിന്നാണ് “രാമ രാജ്യ കോശ്”, “രാമ രാജ്യ അഡ്മിനിസ്ട്രേഷൻ” എന്നീ…

Read More