Headlines

അയോദ്ധ്യ സംഭാവന കൊള്ള; രാമക്ഷേത്രത്തിന്റെ ക്യു ആർ കോഡ് പതിച്ച പെട്ടി യോഗ സെന്ററിൽ കണ്ടെത്തി

 

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള. രാമക്ഷേത്രത്തിന്റെ ക്യു ആർ കോഡ് പതിച്ച പെട്ടി കണ്ടെത്തി. യോഗ സെന്ററിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. സംഭാവന നൽകുന്നതിനുള്ള ക്യുആർ കോഡ് ആണ് പെട്ടിയിൽ പതിപ്പിച്ചിരിക്കുന്നത്. പ്രതിയായ അവിനാശ് ശുക്ല യോഗാ സെന്ററിൽ ജോലി ചെയ്തിരുന്നതായി വിവരം. പ്രധാന പ്രതിയായ അവിനാശ് ശുക്ല സഹോദരൻ അഭിഷേകിനൊപ്പം കൗശൽപുരിയിലെ ഒരു പ്രശസ്തമായ യോഗാ കേന്ദ്രത്തിൽ താമസിച്ചിരുന്നു.

 

 

അവിടെ നിന്നാണ് “രാമ രാജ്യ കോശ്”, “രാമ രാജ്യ അഡ്മിനിസ്ട്രേഷൻ” എന്നീ വാക്കുകൾ എഴുതിയ ഒരു നിഗൂഢ പെട്ടിയും പേടിഎം ക്യുആർ കോഡും അവർ കണ്ടെത്തി. ഈ യോഗ കേന്ദ്രം വർഷങ്ങളായി പ്രവർത്തിക്കുന്നു. ഒരു ഡസൻ പ്രാക്ടീഷണർമാരുടെ നേതൃത്വത്തിൽ, ദിവസവും രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ യോഗ ആസനങ്ങളും പ്രാണായാമവും പഠിപ്പിക്കുന്നു.

 

അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ‌ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും.