Headlines

സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

  സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‌ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

‘സുഹൃത്ത് നിരന്തരം വിളിക്കുന്നു; അവർ തമ്മിൽ പ്രണയം?, കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ പറഞ്ഞു’

  പുണെ∙ പ്രതിശ്രുത വധു സിയ ഗോയലും ചേതനും തമ്മിൽ പ്രണയബന്ധമുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ കേതൻ അഗർവാള്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാളിന്റെ വെളിപ്പെടുത്തൽ. എഫ്ഐആറിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. വിവാഹനിശ്ചയത്തിന് പിന്നാലെ സിയ ചെറിയ കാര്യങ്ങൾക്ക് പോലും പ്രശ്നം ഉണ്ടാക്കുന്നതായി കേതൻ പറഞ്ഞതായി പിതാവ് എഫ്ഐആറിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരുമാസമായി ചെറിയ കാര്യങ്ങൾക്ക് പോലും സിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവൾ പ്രായത്തിൽ ഇളയതായതിനാൽ ആയിരിക്കും ഇങ്ങനെ പെരുമാറുന്നതെന്നും അതുകൊണ്ട് തന്നെ ഒന്നും കാര്യമാക്കിയില്ലെന്നും…

Read More

‘പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെ’; ഇറാൻ പ്രസിഡന്റുമായി മോദി ചർച്ച നടത്തി

  ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇറാനും യുഎസും പശ്ചിമേഷ്യയിലെ യുദ്ധം നിർത്താൻ ധാരണയായ ശേഷം ഇതാദ്യമായാണ് മോദിയും പെസെഷ്കിയാനും സംസാരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ചർച്ചയിലൂടെയും ഉഭയകക്ഷി ഇടപെടലിലൂടെയുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. കടൽ സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും വിശദീകരിച്ചു. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ഇറാൻ ക്ഷണിച്ചിരുന്നു. എന്നാൽ,…

Read More

ട്രംപിന് വീണ്ടും തിരിച്ചടി: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി

  വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. 2025 ജനുവരി 20-ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് അമേരിക്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായോ താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി റദ്ദാക്കിയത്. 6-3 എന്ന ഭൂരിപക്ഷത്തിനാണ് അമേരിക്കൻ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ട്രംപിൻ്റെ ഉത്തരവ് തള്ളിയത്.പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള…

Read More