ബോക്‌സിംഗ് ഡേ ദിനത്തിൽ ആവേശപ്പോര്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നാളെ

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തുടങ്ങും. ഡിസംബർ 26 ബോക്‌സിംഗ് ഡേ ദിനത്തിൽ ഇന്ത്യൻ സമയം 1.30ന് സെഞ്ചൂറിയനിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റ വിവാദങ്ങൾക്കിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം നായകൻ രോഹിത് ശർമ പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം നഷ്ടപ്പെട്ട കോഹ്ലിക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ദുഷ്‌പേര് മായ്ച്ചുകളയനാകും കോഹ്ലിയുടെ ശ്രമം….

Read More

തമിഴ് നടി ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര (28) ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈയ്ക്ക് സമീപം നസറെത്‌പേട്ടയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍മുറിയിലേക്ക് പോയതാണ്. പ്രതിശ്രുത വരനൊപ്പമാണ് ഹോട്ടലില്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തിയ ചിത്ര കുളിക്കാനായി ബാത്ത്‌റൂമില്‍ പോയതായി ഹേമന്ത് പറഞ്ഞതായി പോലിസ് പറയുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ…

Read More

പി എം ശ്രീ പദ്ധതി: SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

പി എം ശ്രീ പദ്ധതിയിൽ SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല. ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എസ് എസ് കെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല. മുൻ വർഷങ്ങളിലെ കുടിശിക ലഭിക്കുന്നതിനായുള്ള രേഖകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷമാകും തീരുമാനം.പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാനുള്ള മന്ത്രിസഭാ…

Read More

കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ മാറ്റം; തീരുമാനങ്ങൾ ഇങ്ങനെ

  തിരുവനന്തപുരം: വീക്ക്‌ലി ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) 10 ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രം കടുത്ത നിയന്ത്രണമേർപ്പെടുത്തുമെന്ന് സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ എട്ടിന് മുകളിലുള്ളയിടങ്ങളിലാണ് കടുത്ത നിയന്ത്രണം. ഈ തീരുമാനത്തോടെ കൂടുതൽ വാർഡുകൾ തുറക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. തിയറ്ററുകളും തുറക്കില്ല. പ്രതിദിന രോഗികളുടെ എണ്ണവും ടി.പി.ആറും കുറഞ്ഞശേഷം തുറന്നാൽ മതിയെന്നാണ് ധാരണ. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയില്ല. എന്നാൽ സംസ്ഥാനത്തെ…

Read More

വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വയനാട് വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു

വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച കാറ്റ് പുലർച്ചെ വരെ നീണ്ടുനിന്നു. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറ് വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയിൽ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ് ഹിൽ, കോവൂർ, മാളിക്കടവ് ഭാഗങ്ങളിലെല്ലാം മരം പൊട്ടിവീണു. ഗതാഗതവും വൈദ്യുതിബന്ധവും…

Read More

നിലമ്പൂരിലേത് യുഡിഎഫ് ഒറ്റക്ക് നേടിയ വിജയം, അൻവർ ഉണ്ടായിരുന്നെങ്കിൽ ക്രെഡിറ്റ് മുന്നണിക്ക് കിട്ടില്ലായിരുന്നു’; കോൺഗ്രസ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ ഒത്തുകൂടി. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ…

Read More

വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: തിരുവനന്തപുരത്ത് സീരിയൽ നടനും ഡോക്ടറും അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ദന്തരോഗവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവർക്ക് വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്തും അറസ്റ്റിലായിട്ടുണ്ട്. വർക്കല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

Read More

അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

Read More

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്

  കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് കോതമംഗലം കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം റൂറൽ പൊലീസ് എടുത്ത രണ്ട് കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാമെന്ന പൊലീസ് റിപ്പോർട്ടും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.     അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് വാദം. ആയങ്കിക്കെതിരെയുള്ള കേസ്…

Read More

നികുതി വെട്ടിപ്പ്; ഓപ്പോ, ഷവോമി, വൺപ്ലസ് ഓഫീസുകളിൽ വൻ റെയ്ഡ്

  പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളുടെ ഓഫീസുകളിൽ വൻ റെയ്ഡുമായി ആദായ നികുതി വകുപ്പ്. ഓപ്പോ, ഷവോമി, വൺപ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളിലാണ് മണിക്കൂറുകളായി റെയ്ഡ് നടക്കുന്നത്. രാജ്യവ്യാപകമായുള്ള ഓഫീസുകളിലും കമ്പനി വൃത്തങ്ങളുടെ വസതികളിലും റെയ്ഡ് തുടരുകയാണ്. ഡൽഹി, മുംബൈ, ബംഗളൂരു, ഗ്രേറ്റർ നോയിഡ, കൊൽക്കത്ത, ഗുവാഹത്തി, ഇൻഡോർ, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. രാജ്യവ്യാപകമായി വിവിധ കമ്പനികളുടെ…

Read More