പി എം ശ്രീ പദ്ധതി: SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

പി എം ശ്രീ പദ്ധതിയിൽ SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല. ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എസ് എസ് കെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല. മുൻ വർഷങ്ങളിലെ കുടിശിക ലഭിക്കുന്നതിനായുള്ള രേഖകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന.

വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷമാകും തീരുമാനം.പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും.

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ എസ്എസ്കെ ഫണ്ട് 320 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുധനാഴ്ച പണം അനുവദിമെന്നായിരുന്നു അറിയിപ്പ്. പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടെ ഫണ്ട് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോയി എന്നാണ് വിവരം.