Headlines

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Read More

ധർമടത്ത് പിണറായിക്കെതിരെ ആരെ മത്സരിപ്പിക്കും; യുഡിഎഫ് ധർമ സങ്കടത്തിൽ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും നേമത്തെ പോലെ ധർമടത്തും ശക്തനായ സ്ഥാനാർഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ധർമടത്ത് കെ സുധാകരൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സുധാകരനുമായി ഇക്കാര്യം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ആരെയും നിർബന്ധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാൽ താൻ മത്സരിക്കാനില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർഥി ആക്കണമെന്നുമാണ് സുധാകരന്റെ ആവശ്യം. വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മത്സരിക്കുന്നുണ്ട്. ഇവർ…

Read More

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട് മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും…

Read More

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം ;എസ്എസ്എൽസി, ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ വ്യാഴാഴ്‌ച ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷയ്‌ക്ക്‌ 4,22,226 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും. ആകെ 2947 പരീക്ഷാകേന്ദ്രം. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വികെഎംഎംഎച്ച്എസ് ഇടരിക്കോട് പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ (2076) പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രൈവറ്റ്‌ വിഭാഗത്തിൽ 990 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിഎച്ച്എസ്എൽസിയിൽ 48 പരീക്ഷാകേന്ദ്രത്തിലായി 2889, എസ്എസ്എൽസി ഹിയറിങ്‌ ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാകേന്ദ്രത്തിലായി 257, ടിഎച്ച്എസ്എൽസി…

Read More

കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമോപദേശം ലഭിച്ചു. അതേസമയം, കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ്…

Read More

‘ജെന്‍ സി’ക്ക് മുന്നില്‍ മുട്ടുമടക്കി; നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു….

Read More

ബൂസ്റ്റര്‍ ഡോസ് കര്‍ശനമാക്കി യു.എ.ഇ; അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

  അബുദാബി:  കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമെത്തെ വാക്‌സിന്‍ എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല. ഇവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസന്‍ ആപ്പില്‍ പച്ചയ്ക്കുപകരം ഗ്രേ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.48

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 896, കൊല്ലം 1637, പത്തനംതിട്ട 440, ആലപ്പുഴ 898, കോട്ടയം 390, ഇടുക്കി 218, എറണാകുളം 1524, തൃശൂർ 1334, പാലക്കാട് 1040, മലപ്പുറം 1382, കോഴിക്കോട് 1250, വയനാട് 332, കണ്ണൂർ 606, കാസർഗോഡ് 555 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,35,423 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

വയനാട് ‍ജില്ലയിൽ 238 പേര്‍ക്ക് കൂടി കോവിഡ്;235 പേര്‍ക്ക് രോഗമുക്തി ,237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 2 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21119 ആയി. 17823 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 131 മരണം. നിലവില്‍…

Read More

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പെരിങ്ങമല ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോൺ എടുക്കാത്തതിനാൽ ആയിരുന്നു യുവാവിന്റെ പരാക്രമം. പെട്രോളുമായി എത്തിയ യുവാവ് ആത്മഹത്യാഭീഷണിയും മുഴക്കി. ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പ്രതി പെട്രോളുമായി ആശുപത്രിയുടെ മുന്നിൽ‌ നിൽക്കന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജീവിതം നശിപ്പിച്ചെന്നും ഫോൺ എടുത്തില്ലല്ലോയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നിസാം ആശുപത്രിയിൽ പരാക്രമം കാണിച്ചത്. പൊലീസ് പ്രതിയ്ക്കെതിരെ…

Read More