Headlines

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 62,212 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 74,32,680 ആയി ഉയർന്നു.   അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണമുയരുന്നത് ആശ്വാസകരമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 65 ലക്ഷം കടന്നു. 65,24,595 പേരാണ് രോഗമുക്തി നേടിയത്. 7,95,087 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നു 837 പേർ കൂടി ഒരു ദിവസത്തിനിടെ മരിച്ചു. ആകെ കൊവിഡ് മരണം 1,12,988 ആയി….

Read More

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയം; തീവ്രവാദികളെ മുട്ടുകുത്തിക്കാനായി’; പ്രധാനമന്ത്രി

രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ ആണ് പരാമർശം. ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് നമ്മുടെ സേനകളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള തീവ്രവാദി കളുടെ ഒളിത്താവളങ്ങൾ തകർക്കാനായി. മണിക്കൂറുകൾക്കകം പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികളെ മുട്ടുകുത്തിക്കാനായി എന്നും ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായി എന്നും പ്രധാനമന്ത്രി…

Read More

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്; ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. സർക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതൽ നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4200 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1734.81 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,897 രൂപയായി.

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ജനം വലയുമ്പോൾ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.85 രൂപയിലെത്തി. 89.79 രൂപയാണ് ഡീസലിന് കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വില വർധന ഫലം വന്നതിന് പിന്നാലെ തുടരുകയായിരുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനത്ത് പെട്രോൾ വില 71 രൂപയായിരുന്നു. 23 രൂപയുടെ…

Read More

മൊഹാലിയിൽ ഇന്ത്യൻ തേരോട്ടം: ലങ്കയെ തകർത്തത് ഇന്നിംഗ്‌സിനും 222 റൺസിനും

  മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 222 റൺസിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ശ്രീലങ്കയെ നിലംപരിശാക്കി ഇന്ത്യ വൻ വിജയം കണ്ടെത്തുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിൽ ലങ്ക 178 റൺസിന് എല്ലാവരും പുറത്തായി. ഒന്നാമിന്നിംഗ്‌സിൽ 174 റൺസാണ് ലങ്ക എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു രവീന്ദ്ര ജഡേജയുടെ ഓൾ റൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ബാറ്റിംഗിൽ 175 റൺസുമായി പുറത്താകാതെ നിന്ന ജഡേജ രണ്ടിന്നിംഗ്‌സിലുമായി ശ്രീലങ്കയുടെ…

Read More

വയനാട് വരദൂരിൽ ക്വാറന്റീനിലിരിക്കെ 56 കാരൻ മരിച്ചു

കൽപ്പറ്റ: വയനാട് കണിയാമ്പറ്റ വരദൂരിൽ ഗൃഹനിരീക്ഷണത്തിലിരിക്കെ മധ്യവയസ്‌കൻ മരിച്ചു. ബാംഗ്ലൂരിൽ നിന്ന് ജൂലൈ 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു മരണം.ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായും സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ സ്ലാബ് പരിശോധനയ്ക്കയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

64,000 കോടി രൂപയുടെ ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 64,000 കോടി രൂപയുടേതാണ് പദ്ധതി. കഴിഞ്ഞ ബജറ്റിൽ 64,180 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടെയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയിലൂടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും…

Read More

സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ…

Read More

പ്രതിപക്ഷ നേതാവിൻ്റെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിൽ അടിയന്തര യോഗം ചേരും

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം, കേരള ഹൗസിൽ അടിയന്തര യോഗം ചേരും. ARC അശ്വതി ശ്രീനിവാസ് ആണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കേരള ഹൗസ് കൺട്രോളർ അടക്കം എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. വിദേശത്തുള്ള റസിഡൻറ് കമ്മീഷണർ പുനീത് കുമാർ, ARC യിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു.     പ്രോട്ടോക്കോൾ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…

Read More