ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം, പരുക്കേറ്റവരിൽ പള്ളി വികാരിയും

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പള്ളിയിൽ അബദ്ധത്തിൽ ആയുധം പതിച്ചതിൽ ദുഃഖം പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സംഭവം പരിശോധിച്ചു വരികയാണെന്നും സൈന്യം വ്യക്തമാക്കി. ഹോളി ഫാമിലി പള്ളിയുടെ മേൽക്കൂര ആക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച് ലിയോ…

Read More

‘ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്ന രാഷ്ട്രീയം’; മുസ്ലിം ലീഗിനെതിരെ പി സരിന്‍

മുസ്ലിം ലീഗിനെതിരെ വിവാദപ്രസ്താവനയുമായി സിപിഐഎം നേതാവ് ഡോക്ടര്‍ പി സരിന്‍. ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുകയാണ് ലീഗുകാര്‍ എന്നാണ് പരാമര്‍ശം. സിപിഐഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം. ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക്…

Read More

കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു, വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു

സുല്‍ത്താന്‍ബത്തേരി: കടുവ ഭീതിയിൽ വാകേരി;പ്രദേശത്തെ ഫാമിലെ രണ്ട് പന്നികളെ കൊന്നു തിന്നു. വാകേരി രണ്ടാം നമ്പർ കുന്നേപറമ്പിൽ പ്രദീപിൻ്റെ പന്നിഫാമിലാണ് കടുവ കയറി പന്നികളെ ആക്രമിച്ച് കൊന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ പ്രദീപ് വീടിനു സമീപത്തുള്ള ഫാമിലെത്തിയപ്പോഴാണ് പന്നികളെ കടുവ കൊന്ന സംഭവം അറിയുന്നത്. രണ്ട് പന്നികളെയാണ് കടുവ കൊന്നത്. ഇതിൽ ഒന്നിനെ പകുതി ഭക്ഷിച്ച നിലയിലുമായിരുന്നു. ഫാമില്‍ നിന്നും 100 മീറ്ററോളം മാറി കാപ്പിത്തോട്ടത്തില്‍ മറ്റൊരു പന്നിയെ കൊന്നുതിന്നതിന്റെ ജഢാവശിഷ്ടങ്ങളും കണ്ടെത്തി. വിവരമറിയിച്ചതിനെ…

Read More

സ്ത്രീവിരുദ്ധ പരാമർശം: ഡിഎംകെ നേതാവ് എ രാജക്ക് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്

ഡിഎംകെ നേതാവ് എ രാജക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. രാജ വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട് നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്. ഇത് മാതൃകാപെരുമാറ്റ ചട്ടലംഘനമാണെന്ന് കമ്മീഷൻ രാജക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

Read More

നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്. ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നിലക്കടല ഹൃദ്രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു. പൂരിത…

Read More

ടെന്‍സിയ സിബി ഐറീഷ് സര്‍ക്കാരിലെ പുതിയ പീസ് കമ്മീഷണര്‍; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ടെന്‍സിയ സിബി അയര്‍ലന്‍ഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി, വീണ്ടും പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍. ഡബ്ലിനില്‍ നിന്നുള്ള കണ്ണൂര്‍ ചെമ്പേരി സ്വദേശി അഡ്വ .സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി -ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’ കല്ലഗന്‍ TD,…

Read More

കുണ്ടറയില്‍ കസ്റ്റഡി മര്‍ദന ആരോപണം; ‘പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ല’; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

  കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാര്‍മശം.     ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിയാദ് മരണപ്പെട്ടതിന് ശേഷമാണ് ലോക്കല്‍ പൊലീസിന് കുടുംബം പരാതി നല്‍കിയത്. പരാതിയില്‍ പക്ഷെ പൊലീസ് മര്‍ദിച്ചിരുന്നു എന്ന് പറയുന്നില്ല. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഇന്റിമേഷന്‍…

Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥയാണ്. കത്ത് നൽകിയ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനക്ക് വന്ന ഒരു ഫയലും ഗവർണർ നോക്കിയിട്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ…

Read More

പ്രഭാത വാർത്തകൾ

  ◼️വാഹന നികുതി കൂട്ടി. ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് നിരക്കുവര്‍ധന. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ക്കും നാടിന്റെ വികസനത്തിനും വഴിവയ്ക്കുന്ന ഐടി പാര്‍ക്കുകളും ഐടി ഇടനാഴികളും സയന്‍സ് പാര്‍ക്കുകളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ഭവനരഹിതര്‍ക്ക് ലൈഫ് വഴി 1,06,000 വീടുകള്‍. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി രൂപ. വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിനും രണ്ടായിരം കോടി രൂപ വീതം….

Read More