Headlines

Khaleej Times Jobs 2022 In Dubai | Abu Dhabi | Sharjah | Ajman

Are you a regular newspaper reader and have not reached Khaleej Times Jobs yet? Then let me inform you that Khaleej Times is the 2nd largest circulating newspaper network of UAE has also taken responsibility to publish daily vacancies in the Khaleej Times careers page section just like Gulf News jobs. Where individuals can find never-ending opportunities. So the recommendation…

Read More

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; റാം നാരായണനെ ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അടിയന്തര നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. റവന്യൂമന്ത്രി കെ രാജനുമായി ഇന്ന് ചർച്ച നടത്തും. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു….

Read More

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. പാവ നിര്‍മാണ കമ്പനിയിലും പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു തീ പടരുന്നത് കണ്ട ലോഡിംഗ് തൊഴിലാളികളും നാട്ടുകാരും ഒപ്പം ഓടിയെത്തുകയും കമ്പനിക്കുള്ളിൽ…

Read More

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു. യോഗത്തിന്റെ വാര്‍ഷിക…

Read More

ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും

ഇരുപത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും. പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ സ്വന്തം നെച്ചുവിന് ആശംസകളുമായി പൃഥ്വിരാജും എത്തിയിട്ടുണ്ട്. നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് ദുല്‍ഖറും പൃഥ്വിരാജും. ‘മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു” എന്ന് ദുല്‍ഖര്‍…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 650 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,17,956 ആയി ഉയർന്നു. 78,14,682 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6,80,680 പേർ നിലവിൽ ചകിതത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു   ഇന്നലെ 67,549 പേരാണ് രോഗമുക്തി നേടിയത്. 70,16,046 പേർ ഇതിനോടകം…

Read More

ധോണിയ്ക്കായി വിടവാങ്ങല്‍ പരമ്പര സംഘടിപ്പിക്കുന്നു

രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കായി വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കാനുളള ആലോചയിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലിന് ശേഷമാകും ധോണിയ്ക്കായി ബിസിസിഐ വിരമിക്കല്‍ പരമ്പര സംഘടിപ്പിക്കുക. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഐപിഎല്ലിനിടെ ഇക്കാര്യം തീര്‍ച്ചയായും ഞങ്ങള്‍ ധോണിയുമായി സംസാരിക്കും. ധോണിയുടെ അഭിപ്രായം മാനിച്ച് കൊണ്ടുളള ഒരു സ്റ്റേഡിയത്തിലോ സ്ഥലത്തോ വെച്ചാകും ആ…

Read More

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചതായി കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. 50 വർഷത്തേക്കാണ് കരാർ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ്. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

Read More

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

  പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.     തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം…

Read More

‘കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്ക് മുകളിൽ നേടി വിജയിക്കും’; ഭൂരിപക്ഷം പ്രഖ്യാപിച്ച് പിവി ശ്രീനിജിൻ

കുന്നത്തുനാട്ടിൽ തനിക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ച് സിപിഐഎം പിവി ശ്രീനിജിൻ. കുന്നത്തുനാട്ടിൽ 554 വോട്ടുകൾക്കു മുകളിൽ നേടി ജയിക്കുമെന്ന് ശ്രീനിജിൻ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടാതെ വിളിച്ചാൽ വിളിപ്പുറത്തുള്ള എംഎൽഎ എന്ന നിലയിലും കുന്നത്തുനാട് തന്നെ വിജയിപ്പിക്കും എന്ന വിശ്വാസമാണ് ശ്രീനിജിൻ പങ്കുവെയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോണ്‍ഗ്രസ് മാത്രമാണ് എതിരാളി ട്വന്‍റി ട്വന്‍റി എതിരാളി അല്ല എന്നാണ്. എന്നാൽ ഇവിടെ…

Read More