Headlines

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി; നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം…

Read More

ജഡേജയും വാലറ്റവും പൊരുതി: ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 278 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്തായിരുന്നു. 125ന് നാല് വിക്കറ്റ് എന്ന നിലയിൽ മത്സരം ആരംഭിച്ച ഇന്ത്യ മൂന്നാം ദിനമായ ഇന്ന് 153 റൺസ് കൂടി കൂട്ടിച്ചേർത്തു. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറി നേടി. രാഹുൽ 214 പന്തിൽ 12 ഫോറുകൾ സഹിതം 84 റൺസെടുത്തു. ജഡേജ 86…

Read More

പ്ലസ് വൺ പ്രവേശന വിഷയം; ഒഴിവുള്ള സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ

തിരുവനന്തപുരം: താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ…

Read More

വഖഫ് ബോർഡ് നിയമനം; മുസ്ലിം സംഘടനകൾ സമരത്തിലേക്ക്

  വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം സംഘടനകൾ സമരത്തിലേക്ക്. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേരും. വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു….

Read More

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

  കിഴക്കൻ യൂറോപ്പിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തലസ്ഥാനമായ പ്യോംഗ് യാംഗിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചത്. മാർച്ച് 9ന് ദക്ഷിണ കൊറിയയിൽ പ്രിസഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം എന്നാൽ നടപടിയെ പ്രകോപനമായി കാണേണ്ടതില്ലെന്നും ഏപ്രിൽ 15ന് നടക്കാനിരിക്കുന്ന കിംഗ് സാംഗിന്റെ 110ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പാണ് ഇതെന്നും ഉത്തര കൊറിയൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ

  കുവൈത്ത് സിറ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ലാ​യി. 120 ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യും ഭ​യ​വും ക​ണ്ട​തോ​ടെ അ​ധി​കൃ​ത​ർ ലാ​ഗേ​ജ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പ​ല ഭാ​ഗ​ത്താ​യി മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്.മ​റ്റൊ​രു കേ​സി​ൽ 200 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ര​നും പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Read More

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കും, ഇന്ത്യ സഖ്യവുമായി ആലോച്ചിച്ച് തുടർ പ്രക്ഷോഭം: മുസ്ലിം ലീഗ്

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുമെന്ന് മുസ്ലിം ലീഗ്. ഇന്ത്യ സഖ്യം യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം തുടർ പ്രക്ഷോഭം തീരുമാനിക്കും. ഈ രീതിയിൽ പരിഷ്കാരണം നടത്താൻ അനുവദിക്കില്ലെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ വ്യക്തമാക്കി. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമായി തുടരാന്‍ കാരണം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട…

Read More

എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തൽ. ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രി സൂപ്രണ്ടിനെ നേരിട്ട് വിളിച്ച് എംഎൽഎയുടെ രോഗവിവരം ആരാഞ്ഞിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ലൂക്ക്…

Read More

ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ; നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും

ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ചാന്ദ്രദൗത്യം 2026 ഫെബ്രുവരിയിൽ 10 ദിവസം നീളുന്ന ദൌത്യം ലക്ഷ്യം കാണുമെന്ന് നാസ അറിയിച്ചു. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെയുള്ള ദൗത്യമാണ് ആർട്ടെമിസ് -2. റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്‍റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ,…

Read More