പെഗാസസ്: ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

  പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിക്ക് വേണമെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കാമെന്നും കേന്ദ്രം പറഞ്ഞു എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതിലൂടെ ലഭിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിൽ ഏത് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്നാണ്…

Read More

വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ; 14 ദിവസം പിന്നിട്ടു

വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം പതിനാല് ദിവസമായിട്ടും സംസ്‌കരിക്കാതെ ബന്ധുക്കൾ. കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും അമ്മയും വിധവയായ സഹോദരിയുടെയും ഏക അത്താണിയായിരുന്നു മത്തായി. യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത നടപടി തന്നെ നിയമലംഘനമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും…

Read More

സ്വർണവില ഉയർന്നു; പവന് ഇന്ന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,800 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4475 രൂപയിലെത്തി കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പവന് 1800 രൂപയുടെ കുറവ് വന്നിരുന്നു. ഇത് ഘട്ടങ്ങളായി തിരിച്ചു കയറുകയാണ്.

Read More

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,920 രൂപയിലെത്തി. ഗ്രാമിന് 4490 രൂപയാണ്. രണ്ടാഴ്ചക്കിടെ മാത്രം ആയിരം രൂപയുടെ വർധനവാണ് പവനുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,980 രൂപയിലെത്തി. ആഗോളവിപണിയിൽ കാര്യമായ വില വ്യതിയാനമില്ല.

Read More

കോഴിക്കോട് പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

  കോഴിക്കോട് എടച്ചേരിയില്‍ പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിന്‍റെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്. വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read More

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊവിഡ്, 2 മരണം; 4325 പേർക്ക് രോഗമുക്തി

കേരളത്തിൽ 2,846 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂർ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂർ 113, വയനാട് 112, ആലപ്പുഴ 111, കാസർഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 92,065 പേർ…

Read More

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രിമാര്‍ യോഗം ചേരും. മഹാരാഷ്ട്രയില്‍…

Read More

ഫീസ് കുത്തനെ ഉയര്‍ത്തി കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 49990 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഉയര്‍ത്തി. ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് നിലവില്‍ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയര്‍ത്താന്‍ പോകുന്നത്. വിദ്യാര്‍ഥി സമരത്തെ…

Read More

ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും…

Read More

വയനാട് ‍ജില്ലയിൽ 65 പേര്‍ക്ക് കൂടി കോവിഡ് ,120 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (21.12.20) 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 120 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി. 12614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2237 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1475 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മുള്ളന്‍കൊല്ലി 15…

Read More