Headlines

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി…

Read More

കുടുംബാംഗങ്ങളെല്ലാം രോഗബാധിതർ; കൊവിഡ് ബാധിച്ച് മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല

കൊവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളജിൽ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ് കോരന്റെ ഭാര്യയും മകളുമടക്കം ഏഴ് ബന്ധുക്കൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. അടുത്ത ബന്ധുക്കൾ കൊവിഡ് ബാധിതരും മറ്റുള്ളവർ നിരീക്ഷണത്തിലുമായതിനാലാണ് കോരന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ വന്നത്. ഇക്കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു. പാലക്കാട് ജില്ലാ ഭരണകൂടം രേഖാമൂലം ആവശ്യപ്പെട്ടാൽ തൃശ്ശൂരിൽ…

Read More

നടനും പിന്നണി ഗായകനുമായ സീറോ ബാബു നിര്യാതനായി

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964 മുതലാണ്.

Read More

എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും

  സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ,…

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ പത്ത് മലയാളികൾ

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി. സിഎസ് ജയദേവ്-അഞ്ചാം റാങ്ക് ആർ ശരണ്യ-36ാം റാങ്ക് സഫ്‌ന നസറുദ്ദീൻ-45ാം റാങ്ക് ഐശ്വര്യ ആർ-47ാം റാങ്ക് അരുൺ എസ് നായർ-55ാം റാങ്ക് എസ് പ്രിയങ്ക-68ാം റാങ്ക് ബി യശസ്വിനി-71ാം റാങ്ക്…

Read More

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത…

Read More

ചെറുകിട ഇടത്തരം മേഖലക്ക് രണ്ട് ലക്ഷം കോടി; താങ്ങുവിലക്കായി 2.73 ലക്ഷം കോടി

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു പ്രധാന പ്രഖ്യാപനങ്ങൾ എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി…

Read More

ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ

    മലപ്പുറം∙ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച്…

Read More

രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാംതരംഗ സാധ്യതയെന്ന് ആരോഗ്യവിദഗ്ധർ

ഒമിക്രോൺ വ്യാപനം തീവ്രമായാൽ ഫെബ്രുവരിയോടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായേക്കുമെന്ന് ആരോഗ്യവിദഗ്ധർ. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകടസാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ജനിതക ശ്രേണികരണ പരിശോധനാ ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട് മഹാരാഷ്ട്രയിൽ മാത്രം പത്ത്…

Read More

‘വീര്യം കുറഞ്ഞ പാനീയം പുതിയ കാറ്റഗറിയാക്കണം’; 2021ല്‍ ബക്കാര്‍ഡി കമ്പനി എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

  വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അയച്ച കത്ത് പുറത്ത്. കമ്പനി മുന്‍ എക്‌സൈസ്സ് വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. (Bacardi company’s letter to mv govindan out regarding low alcohol drink)     വീര്യം കുറഞ്ഞ മദ്യത്തിന്…

Read More