‘വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം’; RJD നേതാവിന്റെ പരാമർശം വിവാദത്തിൽ

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കെ ആർജെഡി നേതാവിന്റെ നേപ്പാൾ‌ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിൻ്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രം​ഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം. “ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും…

Read More

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99

  വയനാട് ജില്ലയില്‍ ഇന്ന് (04.09.21) 923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101704 ആയി. 90061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10337 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ ദമ്പതികൾ മുങ്ങിമരിച്ചു

കർണാടകയിലെ കാവേരി നദിയിൽ വട്ടത്തോണിയിൽ വച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവ ദമ്പതികൾ മുങ്ങി മരിച്ചു. വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ദമ്പതികൾ കാവേരി നദിയിലൂടെ വട്ടത്തോണിയിൽ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സിവിൽ കരാറുകാരനായ വരൻ ചന്ദ്രു (28), വധു ശശികല (20) എന്നിവരാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയിൽ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബർ 22 മൈസൂരുവിൽ വച്ച് നടക്കാനിരിക്കുകയായിരുന്നു….

Read More

അതിതീവ്ര മഴക്ക് സാധ്യത; കേരളത്തില്‍ ജാഗ്രത മുന്നറിയിപ്പ്

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതായികാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വരുംദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ഈ ജില്ലകളിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍…

Read More

‘ചായ, കാപ്പി, വെളിച്ചെണ്ണ തുടങ്ങി പ്രകൃതിദത്ത റബർ വരെ തീരുവ പൂജ്യമായി മാറും’; ഇന്ത്യ- യുഎസ് കരാറിൽ ലക്ഷ്യം 500 ബില്യൺ ഡോളറിന്റെ വ്യാപാരം; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും…

Read More

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നു; ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം ശിവശങ്കർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസറ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്. കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നു. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തത്….

Read More

കടം നൽകിയ പണം തിരികെ ചോദിച്ചതിന് പയ്യന്നൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

  കടം നൽകിയ 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരുക്കേൽപ്പിച്ചു. പയ്യന്നൂർ കവ്വായിലാണ് സംഭവം. ഇടച്ചേരിയൻ സന്തോഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കവ്വായി സ്വദേശി കുമാരന്റെ മക്കളായ അനൂപ്, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു സന്തോഷിന്റെ കൈകൾ അനീഷ് പിടിച്ചുവെക്കുകയും അനൂപ് വെട്ടുകയുമായിരുന്നു. സന്തോഷിന്റെ വലതു ചുമലിലും ഇടതു തുടയ്ക്കുമാണ് വെട്ടേറ്റത്. മോതിര വിരൽ അറ്റുപോകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Read More

വന്ദേമാതരം ആദ്യം പാടി; തമിഴ് തായ് വാഴ്ത്ത് മൂന്നാമത്; പ്രതിഷേധവുമായി പാർട്ടികൾ

  തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിൽ പ്രതിഷേധവുമായി പാർട്ടികൾ. തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചുവെന്നും വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഡിഎംകെ. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് സിപിഐ. ഇതിനിടെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ രാജി വച്ചു. നാളെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.തമിഴ്നാട്ടിൽ സര്ക്കാർ പരിപാടികളിൽ ആദ്യം തമിഴ് തായ്‌വാഴ്ത്തും ചടങ്ങ് അവസാനിക്കുമ്പോൾ ദേശീയ ഗാനവും ചൊല്ലുന്നതാണ് പതിവ്. എന്നാൽ സത്യ പ്രതിജ്ഞ ചടങ്ങിൽ അതല്ല കണ്ടത്.  …

Read More

‘ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് അമിത്ഷാ പറഞ്ഞത്; ആഭ്യന്തരമന്ത്രിയുടെ വാക്കിന് വിലയില്ല എന്നാണോ മനസിലാക്കേണ്ടത്’; ജോണ്‍ ബ്രിട്ടാസ്

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തതില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. പ്രോസിക്യൂഷന്‍ എതിര്‍ക്കില്ല, ഒരു കാരണവശാലും സംസ്ഥാനം ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് തങ്ങളോട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതെന്നും ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ല എന്നാണോ മനസിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എന്താണ് യഥാര്‍ഥത്തില്‍ കോടതിയില്‍ നടന്നതെന്ന് അറിയില്ല. എതിര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷനില്‍ നിക്ഷിപ്തമായിട്ടുള്ള ചുമതലയാണെന്ന രീതിയിലുള്ള ചില വാദങ്ങള്‍ വരുന്നുണ്ട്. അത് ഒരിക്കലും ശരിയല്ല. എത്രയോ കേസുകളില്‍ പ്രോസിക്യൂഷന്‍ ഒരു കാരണവശാലും എതിര്‍ക്കാതിരുന്നിട്ടുണ്ട്. ചിലപ്പോള്‍ ജാമ്യത്തെ…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്മെൻറ് സോണുൾ

കൽപ്പറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്മെൻറ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്മെൻറ് സോണായും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു

Read More