Headlines

ബംഗാൾ സത്യപ്രതിജ്ഞയിൽ പാലിക്കാത്ത കേന്ദ്ര ഉത്തരവ്; തമിഴ്‌നാട്ടിലും കേരളത്തിലും മാത്രം ആദ്യം വന്ദേമാതരം

  തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരമാണ് ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു.   ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കുന്ന സദസില്‍ ആദ്യം വന്ദേമാതരത്തിന്റെ ആറ്…

Read More

നികത്താനാകാത്ത നഷ്ടം; എസ് പി ബിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമാണ് എസ് പി ബിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Read More

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു. അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള…

Read More

പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി വന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു; 15 മരണം

ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി 130 എന്ന വിമാനമാണ് തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരികയായിരുന്നു വിമാനം. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ കറൻസി നോട്ടുകൾ…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നൽകി

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന്റെ സാഹചര്യത്തിലാണ് കത്ത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണ കോടതി തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി പറയുന്നു. നേരത്തെ ബാലചന്ദ്രകുമാറും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും പരാതി നൽകിയിരിക്കുന്നത്.

Read More

സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. സുൽത്താൻ ബത്തേരി നഗരത്തെ ഹൈടെക് സിറ്റിയാക്കി മാറ്റും, കാർഷിക – ക്ഷീരമേഖലകൾ, കുടിവെള്ളം, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന പത്രികയാണ് പുറത്തിറക്കിയത്

നഗരസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രികയിൽ ടൗൺ വികസനത്തിനും കാർഷിക, കുടിവെള്ള, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലും നടപ്പാക്കുന്ന പദ്ധതികൾക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയാൽ നഗരത്തെ ഹൈടെക് സിറ്റിയിക്കും. നെൽകർഷകർക്കും ക്ഷീരകർഷകർക്കും നൽകുന്ന സബ്സീഡി ഇരട്ടിയാക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഐ സി യു ആംബുലൻസ് സംവിധാനം കൊണ്ടുവരും, ഡയാലിസിസ് സെൻ്റർ ഒരുക്കും, ചെതലയം സി എച്ച് സിയെ…

Read More

ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്ത; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് കത്തിൽ നടി പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര വിജിലൻസ്…

Read More

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം; കടുത്ത ആശങ്ക

  യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപോർസെയിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയതായി യുക്രൈൻ. എനർഗൊദാർ നഗരത്തിലെ ആണവനിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. നിലയത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നുണ്ടെന്ന് യുക്രൈനിയൻ സൈന്യം അറിയിച്ചു റഷ്യൻ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിലയത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയം തകർന്നാൽ ചെർണോബിൽ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

Read More

അശ്ലീല സന്ദേശ വിവാദം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കും

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള…

Read More

അൻപത് വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് യാത്രയായി…

കുന്നംകുളം: കാട്ടകാമ്പാൽ പൂരത്തിന്റെ പ്രധാന ചടങ്ങായ കാളി – ദാരിക സംവാദത്തിൽ, 50 വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ്‌ രാമക്കുറുപ്പ് (91) അന്തരിച്ചു. ജീവിതത്തിന്റെ നല്ലൊരുഭാഗവും കലാപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച കാട്ടകാമ്പാല്‍ ചോരൂത്ത് കല്ലാറ്റ് രാമകുറുപ്പ് വിടവാങ്ങി. (91) വയസ്സായിരുന്നു. ക്ഷേത്രാചാര കലകള്‍, നാടകം, കഥാപ്രസംഗം, കാര്‍ട്ടൂണ്‍. അങ്ങനെ വ്യത്യസ്ത മേഖലകളില്‍ കല്ലാറ്റ് രാമകുറുപ്പ് കഴിവ് തെളിയിച്ചിരുന്നു. കാട്ടകാമ്പാല്‍ പൂരത്തിന്റെ പ്രധാന ആചാരമായ കാളി-ദാരിക സംവാദത്തില്‍ കാളി വേഷം അണിയുന്നത് രാമകുറുപ്പായിരുന്നു. അമ്പതുവര്‍ഷത്തോളം കാളിയായി വേഷമിട്ട് അദ്ദേഹം…

Read More