വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; നാൽപ്പതിലേറെ മുറിവുകള്‍

വയനാട്ടിൽ വെടിയേറ്റ് മരിച്ച മാവോ വാദി കേഡര്‍ വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍. നാൽപ്പതിലേറെ മുറിവുകളും. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ശരീരത്തിൽ നാൽപത് മുറിവുകളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടർന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്.  

Read More

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

മറ്റത്തൂരിൽ ടെസ്സി ജോസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; പൂർണമായും കെപിസിസിയ്ക്ക് വഴങ്ങില്ലെന്ന് വിമതനേതാവ് ടി എം ചന്ദ്രൻ

തൃശ്ശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് രാജിവെക്കില്ലെന്ന് വിമത നേതാക്കൾ. ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവച്ച് പ്രശ്നം പരിഹരിക്കാൻ ആയിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റ് ആയ സ്വാതന്ത്ര്യസ്ഥാനാർഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കി.പാർട്ടി നിർദേശം പാലിച്ച് വൈസ് പ്രസിഡന്റ് നൂർ ജെഹാൻ രാജിവെക്കുകയും ചെയ്തിരുന്നു. അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാൻ ആകും ഇനി കോൺഗ്രസ് നീക്കം. പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും വിമതർ ഉറപ്പു പറയുന്നില്ല എന്നത് പ്രശ്നങ്ങൾ…

Read More

വയനാട് തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ, കാട്ടുകൊമ്പൻ ചെരിഞ്ഞു

തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന്‍ ചെരിഞ്ഞത്. കൊമ്പന്മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More

‘മാനിഷാദ’ ; ഗാന്ധിജയന്തി ദിനത്തില്‍ നേതൃത്വത്തില്‍ ഗസ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ‘മാനിഷാദ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.

Read More

ആയിരം കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിക്കണം, സഹകരണം വേണം: അമേരിക്കയോട് താലിബാൻ

  അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ 1000 കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. അഫ്ഗാൻ ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാൻ അഭ്യർഥിച്ചു. താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ നിക്ഷേപം മരവിപ്പിച്ചത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങൾക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകൾ അവസാനിപ്പിച്ച് ഞങ്ങളുമായുള്ള അകലം കുറയ്ക്കണമെന്ന് അഫ്ഗാൻ വിദേശകാര്യ…

Read More

ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇറാനിലെ സെംനാനിൽ ആണ് ഭൂചലനമുണ്ടായത്. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹവും ശക്തമാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ…

Read More

ഗുജറാത്തിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; ഏഴ് പേർ മരിച്ചു

ഒഡീഷയിൽ നിന്നും കുടിയേറ്റ തൊഴിലാളികളുമായി ഗുജറാത്തിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. ഗുജറാത്തിലെ സൂറത്തിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഛത്തിസ്ഗഢിലെ ചേരി ഖേദിയിൽ വെച്ചായിരുന്നു അപകടം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഗഞ്ചമിൽ നിന്നാണ് തൊഴിലാളികൾ പുറപ്പെട്ടത്.

Read More

പി.വി അൻവർ എം.എൽ.എ യുടെ തടയണകൾ പൊളിക്കാൻ ഉത്തരവ്

നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്‍റെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണം. കോഴിക്കോട് ജില്ലാ കലക്ടറാണ് കൂടരഞ്ഞി പഞ്ചായത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു

Read More

കെ എസ് ആർ ടി സി തീരുമാനം പിൻവലിച്ചു; ദീർഘദൂര സർവ്വീസുകൾ നാളെ തുടങ്ങില്ല

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.രോഗികളുടെ എണ്ണം വർധിച്ചാൽ ജില്ലകൾക്കുള്ളിലെ സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകി. കൊവിഡ് അവലോകന യോഗത്തിൽ സർവീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദീർഘദൂര ബസ് സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത് നല്ലതല്ലെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതേ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്.

Read More