ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യ-പാക് പോരാട്ടം ആദ്യ റൗണ്ടിൽ തന്നെ
ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ക്രമം ഐസിസി പ്രഖ്യാപിച്ചു. ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. യോഗ്യത തേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. പ്രാഥമിക റൗണ്ടിൽ 12 ടീമുകളാണ് കളിക്കുക ശ്രീലങ്ക, അയർലാൻഡ്, നെതർലാൻഡ്, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാൻഡ്, പാപുവ ന്യൂ ഗിനി, നമീബിയ, ഒമാൻ എന്നീ ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുക. ഇവരിൽ നിന്ന് നാല് ടീമുകൾ പ്രാഥമിക റൗണ്ടിലെത്തും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ്…