ട്രയിൻ സർവീസുകളോ സ്‌റ്റോപ്പുകളോ നിർത്തലാക്കാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളോ സ്‌റ്റോപ്പുകളോ നിര്‍ത്തലാക്കാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.   സീറോ ബേസ്ഡ് ടൈംടേബിള്‍ നടപ്പാക്കലും രൂപീകരണവും റെയിവെയുടെ തുടര്‍ വികസന പരിപാടികളാണ്. ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കുക, അറ്റകുറ്റപ്പണിക്കായി മതിയായ കോറിഡോര്‍ ബ്ലോക്കുകള്‍ ഉറപ്പുവരുത്തുക, ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നതിനായി ഇടനാഴികള്‍ രൂപീകരിക്കുക, സമയകൃത്യതയും മികച്ച സേവനവും യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുക-…

Read More

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തോലിക്ക അധ്യക്ഷൻമാരുമായി നടന്ന കൂടിക്കാഴ്ചക്കിടെ ഇവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനം, സ്‌കോളർഷിപ് വിതരണത്തിലെ…

Read More

‘വർഗീയതയ്ക്ക് എതിരെ പോരാടാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ല’; കോൺഗ്രസ് വേദിയിൽ നടൻ പ്രേംകുമാർ

കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടൻ പ്രേംകുമാർ. കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്‌കാര സാഹിതി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണ്. മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി.സദസിൽ ഉള്ളതിൽ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ട്. കോൺഗ്രസ്‌ ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. നെഹ്രു ഇന്ത്യയെ അറിഞ്ഞ രാഷ്ട്രീയ നേതാവ്. നെഹ്രുവിൻ്റെ വീക്ഷണങ്ങൾ തന്നെയാണ് ഇന്ത്യയെ…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് രോഗം; 1183 മരണം, ആശങ്ക ഉയര്‍ത്തി ഡെല്‍റ്റ പ്ലസ്

  ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 48698 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. രോഗമുക്തി നിരക്ക് 96.72 ശതമാനമാണ്. അതിനിടെ, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഇക്കാര്യം അറിയിച്ച്‌ കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചു. രാജ്യത്ത്…

Read More

ബംഗളൂരുവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  ബംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ജന(34), സിന്ദൂര(34), മധുസാഗർ(25), ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മരിച്ചവരിൽ മുതിർന്നവരായ നാല് പേരെയും മുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. കുട്ടിയുടേത് മുറിയിലെ കിടക്കയിലായിരുന്നു മൃതദേഹം. ഇവിടെ തന്നെയാണ് രണ്ടര വയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടത്….

Read More

ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; 8 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകൾ ഉള്ളതായും എൻഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തത്. നാല് നാട്ടുകാരും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും…

Read More

രാജ്യത്ത് 12 വയസ്സ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്നാരംഭിക്കും; ബൂസ്റ്റർ ഡോസും ഇന്ന് മുതൽ

രാജ്യത്ത് 12-14 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനും 60 വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസും ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് വാക്‌സിനേഷൻ. കോർബവാക്‌സ് വാക്‌സിനാണ് കുട്ടികളിൽ കുത്തിവെക്കുക കൊവിൻ ആപ്പിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. നിലവിൽ 15നും അതിന് മുകളിൽ പ്രായമുള്ളവർക്കുമായിരുന്നു വാക്‌സിൻ നൽകിയിരുന്നത്. മുതിർന്ന പൗരൻമാർക്ക് കരുതലെന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. നേരത്തെ മറ്റ് അസുഖങ്ങളുള്ളവർക്ക്…

Read More

സംസ്ഥാന ബജറ്റ് ഇന്ന്; കിഫ്ബിയുടെ ഭാവി അറിയാം, ഡിഎ വർധന പ്രതീക്ഷിച്ച് ജീവനക്കാർ

  തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്നു രാവിലെ 9ന് അവതരിപ്പിക്കും. കഴിഞ്ഞ സർക്കാർ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് പുതുക്കിയുള്ള ബജറ്റായിരിക്കും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കുക. കേന്ദ്രത്തിൽനിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതി നാൽ വരുമാനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു സൂചന.’മിഷൻ സമുദ്ര’ അടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പള പരിഷ്കരണം, ക്ഷേമപെൻഷൻ വർധന, ഇന്ദിരാ ഗാരന്റികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ…

Read More

‘പാർട്ടിയുടെ പേരിൽ ജി സുധാകരൻ പാലത്ര കൺസ്ട്രക്ഷന്റെ കയ്യിൽ നിന്നം പണം വാങ്ങി; അഴിമതി ആരോപണവുമായി എച്ച് സലാം

  ആലപ്പുഴ: ആലപ്പുഴയില്‍ ജി സുധാകരന്‍- സിപിഐഎം പോര് കനക്കുന്നു. നീര്‍ക്കുന്നം സ്‌കൂളിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിയ്ക്കും പിന്നാലെ ജി സുധാകരനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഐഎം. ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടക്കും. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നീര്‍ക്കുന്നം ഗവ. യുപി സ്‌കൂളില്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിലുളള പിടിഎ അഴിമതി നടത്തുന്നു എന്നാണ് സുധാകരന്റെ ആരോപണം. ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൂളിലെത്തിയ സുധാകരനും സിപിഐഎം നേതാക്കളുമായി തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു.   അതിനിടെ…

Read More