Headlines

സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം

സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള…

Read More

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട് ആലത്തൂരിൽ , മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൊഴിലുറപ്പ് കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടുകയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയതോടെയാണ് പ്രതി സമ്പത്ത് മാല പൊട്ടിച്ച്…

Read More

ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സുൽത്താൻ ബത്തേരി : വർഗ്ഗീയതയുടെ കണിക തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി മനുഷ്യ നന്മയാണ് എന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയം തമിഴ്‌നാട് അതിർത്തി വരെ എത്തി അത് കേരള അതിർത്തി കടക്കില്ല .സൂര്യനുദിക്കും എന്നത് സത്യമാണെങ്കിൽ ബി.ജെ.പി ഇവിടെ വളരുകയില്ല. രാഷ്ട്രീയ എതിരാളികളെ കീഴ്‌പ്പെടുത്താനാണ് കേന്ദ്ര സർക്കാർ അധികാരം ഉപയോഗിക്കുന്നത്. വിദ്വോഷത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ…

Read More

വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗളൂരു പരപ്പനഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി. പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജയിൽ മോചനം ഒരു മാസം കൂടി വൈകും അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ജയലളിതയുടെ വസതിക്ക് സമീപം പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ…

Read More

കാസർകോട് അഞ്ച് വയസ്സുകാരി പനി ബാധിച്ച് മരിച്ചു, കൊവിഡ് നെഗറ്റീവ്; സ്രവം പരിശോധനക്കയച്ചു

  കാസർകോട് അഞ്ച് വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇതേ തുടർന്ന് സ്രവം വിദഗ്ധ പരിശോധനക്കായി കോഴിക്കോട്, പൂനെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നതുവരെ ചെങ്കള പഞ്ചായത്ത് പരിധിയിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കി. കൊവിഡ് വാക്‌സിനേഷനും നിർത്തിവെച്ചു. നിപ അടക്കമുള്ള ഗുരുതര രോഗമാണോയെന്ന് കണ്ടെത്തുന്നതിനായാണ് സ്രവം പരിശോധനക്ക് അയച്ചത്.

Read More

ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി. ചിൽഡ്രൻസ് ഹോമിന്റെ പ്രൊട്ടക്ഷൻ ഓഫീസർ-ഇൻസ്റ്റിറ്റിയൂഷൻ കെയറിനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ വകുപ്പുതല നടപടിയെടുത്തത്. റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞത്. ഇതിൽ ഒരാളെ ബാംഗ്ലൂരിൽ നിന്നും ഒരാളെ മൈസൂരിൽ നിന്നും മറ്റ് നാല് പേരെ നിലമ്പൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Read More

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

  പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിൽ ആയത്. നാല് ദിവസമായി ഒളിവിൽ തുടരുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്. മൂന്നു പ്രതികളെയും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. കട്ടപ്പന പൊലീസും ഇലവുംതിട്ട പൊലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.     കോട്ടയം, കടപ്പന സ്വദേശികളായ കുട്ടികളുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. കോട്ടയം സ്വദേശിയായ 17കാരനെ ഉപദ്രവിച്ച ശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ ശിശുക്ഷേമ…

Read More

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. 10,000 കോടി രൂപയുടെ ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത് എന്നിവ ഉൾപ്പെടും. 2028-ഓടെ നിർമാണം പൂർത്തിയാകും തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും….

Read More

സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. നിലവില്‍ 50 ശതമാനത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന നിബന്ധനയുള്ള സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. മത, കായിക, വിദ്യാഭ്യാസ സാമൂഹിക പരിപാടികളില്‍…

Read More

ഫ്രാങ്കോ കേസിലെ വിധി ആശ്ചര്യകരം; അപ്പീൽ പോകുമെന്ന് കോട്ടയം മുൻ എസ് പി

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ് പി ഹരിശങ്കർ. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അപ്പീൽ പോകുമെന്ന് ഹരിശങ്കർ പറഞ്ഞു സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചു. കൃത്യമായ മെഡിക്കൽ തെളിവുകൾ അടക്കമുള്ള ഒരു റേപ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്….

Read More