കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

  കൊവിഡിന് എതിരെ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിന്, നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസറ്റിറ്റിയൂട്ട്. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന…

Read More

പ്രതിനിധ സംഘത്തിലെ ചിലര്‍ക്ക് വിസ നല്‍കില്ലെന്ന് യുഎസ്; ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍

അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇറാനിയന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ വര്‍സേഷ്-3 റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ലെന്നും തങ്ങള്‍ ഫിഫയെ അറിയിച്ചതായും ഫെഡറേഷന്‍ വക്താവ് ഇറാനിയന്‍ ടെലിവിഷനിലും വ്യക്തമാക്കിയതായി അല്‍…

Read More

സാമുദായിക പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് നേതാക്കള്‍; താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമുദായിക പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. നോളജ് സിറ്റിയിലെത്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും സന്ദർശിച്ചു. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ കണ്ടത്. അതേസമയം, സിപിഐഎം-ബിജെപി ഡീല്‍ വെറും ആരോപണമല്ല, യാഥാര്‍ത്ഥ്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല മണ്ഡങ്ങളിലും അത് പ്രകടമാണ്….

Read More

ലറാക്ക് ദ്വീപിനെ ആക്രമിച്ച് യുഎസ്; തിരിച്ചടിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം

  ടെഹ്റാൻ∙ ഒരിടവേളയ്ക്കുശേഷം വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാനെ ലക്ഷ്യമാക്കി വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാനിയൻ മിസൈൽ ലോഞ്ചർ സംവിധാനങ്ങളെയാണ് യുഎസ് ആക്രമിച്ചത്. കപ്പൽ ഗതാഗത പാതയിലേക്ക് കടൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനു പിന്നാലെയാണ് യുഎസ് സൈന്യം ലറാക് ദ്വീപിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിനു മറുപടിയായി ഇറാൻ ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ജോർദാനിലെ യുഎസ് സൈനിക താവളങ്ങളിൽ…

Read More

സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കൂ; മന്‍ കി ബാത്തില്‍ മോദി

ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്.അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളിൽ വിളക്ക്…

Read More

കൊറോണ കാലത്ത് നേട്ടം കൈവരിച്ച് ഹോട്ട്സ്റ്റാര്‍; കാണികളില്ലാത്ത ഐപിഎല്‍ തുണച്ചത് ലൈവ് സ്ട്രീമിംഗിനെ

കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്. മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഒടിടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്. ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍…

Read More

കെ സുധാകരനെ മുഖ്യമന്ത്രിക്ക് പേടി; ശത്രുവായി കണ്ട് സുധാകരനെ ആക്രമിക്കുന്നുവെന്നും ചെന്നിത്തല

  കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നത്. കെ സുധാകരനും പിണറായിയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായിക്കാണ്. വിവാദം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. നേതാക്കൾ വ്യക്തിപരമായി ആക്ഷേം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താൻ. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണെന്നും…

Read More

സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴ; ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി

സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് മഴയുടെ ശക്തി കൂടിയത്. നഗരത്തിലെ ഓവുചാലുകൾ പലസ്ഥലങ്ങളിലും അടഞ്ഞതിനാൽ ടൗണിൽ വെള്ളം കെട്ടി നിൽക്കുകയാണ് .ബത്തേരി ഗാന്ധി ജംഗ്ഷനിലാണ് വെള്ളപ്പൊക്കം കൂടുതലായുമുള്ളത്. ഇവിടുത്തെ പിഎച്ച് വെജിറ്റബിൾസിലെ കടയിലേക്ക് വെള്ളം ഇരച്ചുകയറി .മഴ തുടർന്നാൽ ഇവിടത്തെ പല കടകളിലേക്കും വെള്ളം കയറുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

Read More

കണ്ണൂർ ആലക്കോട് 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായി. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസിൽ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിൻ (27) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു….

Read More

എ​ന്താ കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലേ; പ​രി​ഹ​സി​ച്ച് മു​ര​ളീ​ധ​ര​ൻ

  തിരുവനന്തപുരം: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​ണോ സ​ർ​ക്കാ​ർ കരുതുന്നതെന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹാ​സ രൂ​പേ​ണ ചോ​ദി​ച്ചു. ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സു​ക​ള്‍​ക്കു നേ​രെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം പ​രി​ധി വി​ട്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നു കെ ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ങ്കി​ല്‍ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Read More