പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചത്. എന്നാൽ പ്രതിപക്ഷത്തെ തുറന്നുകാണിക്കാൻ പ്രധാനമന്ത്രി എംപിമാർക്ക് നിർദേശം നൽകി
ചാരപ്പണി നിർത്തുകയെന്ന പ്ലക്കാർഡുമേന്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രതിപക്ഷ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് നരേന്ദ്രമോദി ഉയർത്തിയത്.
ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ഇത് അംഗീകരിക്കാത്ത നിലപാട് ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കണമെന്ന് മോദി നിർദേശിച്ചിരുന്നു. എനന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ വിവരം ചോർത്തിയിട്ടും അന്വേഷണം നടത്താത്തത് എന്താണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.