പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫഌപ്കാര്‍ട്ടിലൂടെ അര ലക്ഷം രൂപയുടെ ഐ ഫോണ്‍ ബുക്ക് ചെയ്തയാള്‍ക്ക് പാര്‍സലായി ലഭിച്ചത് പൊതിഞ്ഞ രണ്ട് നിര്‍മ്മ സോപ്പുകള്‍. സിമ്രന്‍ പാല്‍ സിംഗ് എന്ന വ്യക്തിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. സെയിലിന്റെ ഭാഗമായി ലഭിച്ച ഡിസ്‌കൗണ്ടുകള്‍ക്കെല്ലാം ശേഷം 51,999 രൂപയ്ക്കാണ് സിമ്രന്‍പാല്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഐഫോണ്‍ 12ന് പകരം സിമ്രന് ലഭിച്ചത് നിര്‍മ സോപ്പാണ്.
ഫഌപ്കാര്‍ട്ട് പാഴ്‌സലിന്റെ അണ്‍ബോക്‌സിംഗ് വിഡിയോ സിമ്രന്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തിരുന്നു. പാക്ക് അഴിച്ച് ഐ ഫോണ്‍ എടുക്കുമ്പോഴാണ് രണ്ട് സോപ്പുകള്‍ പകരം കിട്ടിയത്. സംഭവം ഉടന്‍ തന്നെ ഫഌപ്കാര്‍ട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ സ്ഥാപനം സിമ്രന്‍പാലിന് പണം തിരിച്ചു നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.