തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളില്‍ മരുമകനുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനും മകനും കൊല്ലപ്പെട്ടു. സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഓട്ടോ ഡ്രൈവര്‍ ആണ് സുനില്‍. രാത്രി എട്ട് മണിയോടെ സുനിലിന്റെ വീട്ടിലെത്തിയ അരുണ്‍ വഴക്ക് ഉണ്ടാക്കുകയും കത്തി ഉപയോഗിച്ച് അച്ഛനേയും മകനേയും കുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.
സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.