മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ ഭീ​ക​ര​രോ; ഗു​ജ​റാ​ത്തി​ലെ​ത്തി​യ​വ​രി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

 

അഹമ്മദാബാദ്​: ഗു​ജ​റാ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന(​ബി​എ​സ്എ​ഫ്) പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​മാ​ൻ​ഡോ​ക​ൾ മൂ​ന്ന് സം​ഘ​മാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് 11 ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീ​ര​ത്ത് അ​ടു​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ഈ ​ബോ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ആ​രെ​ന്ന​തി​ൽ യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല.

യ​ഥാ​ർ​ഥ്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് എ​ത്തി​യ​താ​ണോ അ​തോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഭാ​വേ​ന ഭീ​ക​ര​ർ ക​ട​ന്നു ക​യ​റി​യ​താ​ണോ എ​ന്ന​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ബോ​ട്ടി​ലെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​മാ​ന്‍​ഡോ​ക​ളെ ഇ​റ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ക​മാ​ന്‍​ഡോ​ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.