കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയേടെയാണ് കുടുംബവഴക്കിനെ തുടർന്ന് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്.
അതിനു ശേഷം വിഷം കഴിച്ച ചന്ദ്രൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് ബുധനാഴ്ച രാത്രി 8.30 ന് മരണമടഞ്ഞത്.മക്കൾ അമ്പിളി,അനീഷ്,അരുണിമ.മരുമക്കൾ പരേതനായ രഞ്ജിത്ത്,ലക്ഷ്മി,പരേതനായ വിപിൻ.