ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ല; കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ: ദിലീപ്

 

ഫോണിലെ തെളിവുകൾ നശിപ്പിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ്. തന്റെ ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞത്. ഫോറൻസിക് റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. ലാബിൽ നിന്ന് പിടിച്ചെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ല. വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്.

ദാസൻ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു. കൊവിഡ് സർട്ടിഫിക്കറ്റും ദിലീപ് കോടതിയിൽ ഹാജരാക്കി. ദാസൻ 2020 ഡിസംബർ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചിരുന്നു